രാജ്യംവിട്ട കുപ്രസിദ്ധ കുറ്റവാളിയെ തിരികെയെത്തിക്കാന്‍ പ്രത്യേക വിമാനമൊരുക്കി ഇന്ത്യ

രാജ്യംവിട്ട കുപ്രസിദ്ധ കുറ്റവാളിയെ തിരികെയെത്തിക്കാന്‍ പ്രത്യേക വിമാനമൊരുക്കി ഇന്ത്യ

രാജ്യംവിട്ട കുപ്രസിദ്ധ കുറ്റവാളിയെ തിരികെയെത്തിക്കാന്‍ പ്രത്യേക വിമാനമൊരുക്കി ഇന്ത്യ. ഇതിനായി എയര്‍ ഇന്ത്യയുടെ ദീര്‍ഘദൂര യാത്രയ്ക്കു ശേഷിയുള്ള പ്രത്യേക ബോയിങ് വിമാനം ഇന്ത്യ തയ്യാറാക്കിയതായതായാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഈ ദൗത്യം ആരെ ലക്ഷ്യം വെച്ചാണെന്നൊ ഏതു വിദേശ രാജ്യത്തേയ്ക്കാണ് പോകുന്നതെന്നൊ വ്യക്തമല്ല. സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുള്‍പ്പടെ വിമാന ജോലിക്കാരെ കൂടാതെ 15-20 പേരാണ് വിമാനയാത്ര തിരിക്കുന്നതെന്നാണ് സൂചന.

ലക്ഷ്യ സ്ഥാനത്തെത്തിയ ശേഷം 14 മണിക്കൂറിനുള്ളില്‍ തിരികെ പുറപ്പെടാനാണ് ഉദ്ദേശിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. നീരവ് മോദി, വിജയ് മല്യ, മെഹുല്‍ ചോക്സി തുടങ്ങിയ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യംവിട്ട നിരവധി പേര്‍ വിദേശ രാജ്യങ്ങളിലാണുള്ളത്.

ഇവരില്‍ പലരും അവിടുത്തെ പൗരത്വം നേടിയതായും വിവരങ്ങളുണ്ട്. കരീബിയന്‍ രാജ്യമായ ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡയിലെ പൗരത്വം മെഹുല്‍ ചോക്സിക്ക് ലഭിച്ചതായും സൂചനയുണ്ട്.

ഇത്തരം രാജ്യങ്ങള്‍ കുറ്റവാളികള്‍ക്ക് സുരക്ഷിത താവളങ്ങളാണ്. എന്തെന്നാല്‍ കുറ്റവാളികളെ കൈമാറുന്നതിന് ഇത്തരം രാജ്യങ്ങള്‍ക്ക് ഇന്ത്യയുമായി യാതൊരു ഉടമ്പടികളും ഇല്ല.

അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലില്‍ സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യംവിട്ട പലരും ഇത്തരം പണം മുടക്കി പൗരത്വം നേടാന്‍ സാധിക്കുന്ന രാജ്യങ്ങളിലേയ്ക്കാണ് ചേക്കേറിയിരിക്കുന്നത്.

നീരവ് മോദിയെയും മെഹുല്‍ ചോക്സിയെയുമാകാം ഇന്ത്യ ഇപ്പോള്‍ നടത്താന്‍ തയ്യാറെടുക്കുന്ന പ്രത്യേക ദൗത്യം ലക്ഷ്യം വെച്ചിരിക്കുന്നതെന്നാണണ് കരുതപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published.

*
*