തൊഴില്‍ രഹിതര്‍ക്ക് കണക്റ്റ് ടു വര്‍ക്ക് പരിശീലനവുമായി കുടുംബശ്രീ; അപേക്ഷ 31 വരെ

തൊഴില്‍ രഹിതര്‍ക്ക് കണക്റ്റ് ടു വര്‍ക്ക് പരിശീലനവുമായി കുടുംബശ്രീ; അപേക്ഷ 31 വരെ

അങ്കമാലി:- തൊഴില്‍ അന്വേഷിക്കുന്ന യുവതി യുവാക്കള്‍ക്ക് കണക്റ്റ് ടു വര്‍ക്ക് പരിശീലന പരിപാടിയുമായി കുടുംബശ്രീ മിഷന്‍.ഐ.ടി.ഐ., ഡിപ്ലോമ, ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ 35 വയസ്സിന് താഴെ ഉള്ളവര്‍ക്കാണ് പരിശീലനം നല്‍കുന്നത്.

സ്വകാര്യ, പൊതുമേഖലകളില്‍ തൊഴില്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ ആശയവിനിമയ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വ്യക്തിത്വ വികസനത്തിനും അഭിമുഖപരിശീലനത്തിനും തൊഴില്‍ കണ്ടെത്തുന്നതിനും മാര്‍ഗനിര്‍ദ്ദേശം നല്‍കുന്ന പരിശീലന പരിപാടി സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ്പ് ആണ് നേതൃത്വം നല്‍കുന്നത്.

അങ്കമാലി നഗരസഭ പ്രദേശത്തും കറുകുറ്റി, മൂക്കന്നൂര്‍, തുറവൂര്‍, മഞ്ഞപ്ര, അയ്യംമ്പുഴ, മലയാറ്റൂര്‍, കാലടി, കാഞ്ഞൂര്‍ പഞ്ചായത്ത് പ്രദേശത്തും താമസിക്കുന്നവര്‍ക്കാണ് പരിശീലന പരിപാടിയില്‍ പ്രവേശനം.

അതാത് പ്രദേശത്തെ കുടുംബശ്രീ സി.ഡി.എസ് കളില്‍ അപേക്ഷകള്‍ നല്‍കാവുന്നതാണ്. അവസാന തീയതി ജൂലൈ 31. വിശദവിവരങ്ങള്‍ക്ക് 9539090191 എന്ന നമ്പറില്‍ ബന്ധപ്പെടുക.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*