ഇങ്ക് ദ മൈൻഡ് – ഇദ്രോണ ലേണിങ് സംഘടിപ്പിക്കുന്ന ഹ്രസ്വ ചിത്ര തിരക്കഥാ മത്സരം

Ink the Mind - A short film screenplay competition
ഇങ്ക് ദ മൈൻഡ് – ഇദ്രോണ ലേണിങ് സംഘടിപ്പിക്കുന്ന ഹ്രസ്വ ചിത്ര തിരക്കഥാ മത്സരംകൊച്ചി : 8 മുതൽ 12 ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി ഇങ്ക് ദ മൈൻഡ് (Ink the Mind ) ഷോട്ട് ഫിലിം സ്ക്രിപ്റ്റ് റൈറ്റിംഗ് കോമ്പറ്റി ഷൻ സംഘടിപ്പിക്കുന്നു. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇദ്രോണ ലേണിംഗ് പ്ലാറ്റ്‌ഫോമാണ് മത്സരം സംഘടിപ്പിക്കുന്നത്.

സെപ്റ്റംബർ 30 ആണ് രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി . രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾ ഒക്ടോബർ 1 നും 10 നുമിടയിൽ സ്ക്രിപ്റ്റി ന്റെ വൺ ലൈനർ (മൂന്നോ നാലോ പാരഗ്രാഫിൽ തങ്ങളുടെ കഥാ തന്തു ) ഇദ്രോണ വെബ്സൈറ്റ് ലിങ്ക് വഴി ഫോട്ടോ ആയോ, മറ്റു ഡോക്യുമെന്റ് ആയോ അയക്കേണ്ടതാണ്.

പ്രശാന്ത് നായർ ഐ.എ.എസ്, വിധു വിൻസെന്റ് , ജൂഡ് ആന്റണി ജോസഫ് , അൽത്താഫ് സലിം എന്നിവരാണ് മത്സരത്തിന്റെ ജൂറി പാനൽ. വൺ ലൈനർ അയച്ച കുട്ടികൾക്ക് ജൂറി പാനൽ വെബ്ബിനാർ വഴി മാർഗനിർദേശം നൽകും.

തുടർന്ന് തയ്യാറാക്കി നൽകുന്ന സ്ക്രിപ്റ്റിൽ നിന്ന് തിരഞ്ഞെടുക്കുന്ന വിജയിയെ നവംബർ 29 ന് പ്രഖ്യാപിക്കും. തിരഞ്ഞെടുക്കുന്ന സ്ക്രി പ്റ്റ് ഇദ്രോണ നിർമ്മിക്കും. സാങ്കേതിക സഹായം മുതൽ നിർമ്മാണം വരെയുള്ള എല്ലാ മേഖലയിലും വിജയിയെ ഉൾപ്പെടുത്തിയായി രിക്കും ഷോർട് ഫിലിം നിർമ്മിക്കുക.

കുട്ടികളിലെ തിരക്കഥാകൃത്തിനെ കണ്ടെത്താനും സിനിമാ മോഹം സാക്ഷാത്ക്കരിക്കാനുമുള്ള സുവർണാവസരമാണ് ഇദ്രോണ ലേർണിംഗ് നൽകുന്നത്. ജനുവരി 14 നു ഷോർട് ഫിലിം റീലീസ് ചെയ്യും. കൂടുതൽ വിശദാശംങ്ങൾക്ക് https://edronalearning.com/ എന്ന വെബ്സൈറ്റ് വഴി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*