വെനിസ്, ആംസ്റ്റർഡാം, ലണ്ടൻ എന്നി നഗരങ്ങളിലെ പോലെ കൊച്ചിയും

വെനിസ്, ആംസ്റ്റർഡാം, ലണ്ടൻ എന്നി നഗരങ്ങളിലെ പോലെ കൊച്ചിയിലും കനാല്‍ ജലപാതകള്‍ സജീവമാക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോവുകയാണെന്ന് സർക്കാർ. ഇന്റഗ്രേറ്റഡ് അർബൻ റീജനറേഷൻ ആന്റ് വാട്ടർ ട്രാൻസ്പോർട്ട് സിസ്റ്റം പ്രോജക്റ്റിന്റെ (ഐയുആർ‌ഡബ്ല്യുടിഎസ്) വിശദമായ പദ്ധതി രേഖയും രൂപ രേഖയും തയ്യാറാക്കുന്നതിനും സൂപ്പർവൈസറി സേവനങ്ങൾ നല്‍കുന്നതിനുമുള്ള ടെണ്ടർ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നെതർലാൻഡ്‌സ് ആസ്ഥാനമായുള്ള ആന്റിയ നെഡർലാൻഡ് ബിവി (നെതർലാൻഡ്സ്), യൂണിഹോൺ കൺസോർഷ്യം എന്നിവയ്ക്ക് നല്‍കിയിരിക്കുകയാണ്.

നെതര്‍ലാന്‍ഡ്‌സ്‌ സന്ദര്‍ശനത്തെ തുടര്‍ന്ന് പ്രളയപുനര്‍നിര്‍മ്മാണം ഉള്‍പ്പെടെ യോജിച്ചു പ്രവര്‍ത്തിക്കാവുന്ന മേഖലകളില്‍ നെതര്‍ലന്‍ഡ്‌സ്‌ സഹായം വാഗ്ദാനം ചെയ്തിരുന്നു. അതേതുടര്‍ന്ന് വില്യം-അലക്സാണ്ടർ രാജാവിന്റെയും നെതർലാൻഡ്‌സിലെ മാക്സിമ രാജ്ഞിയുടെയും നേതൃത്വത്തിലുള്ള ഡച്ച് സംഘം കൊച്ചി സന്ദർശിക്കുകയും കേരളത്തിലെ വികസന സംരംഭങ്ങളിൽ പങ്കാളികളാകാൻ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഈ സന്ദര്‍ശനങ്ങളുടെ തുടര്‍ച്ചയായാണ് ഈ പദ്ധതി.

42 മാസമാണ് പദ്ധതി പൂർത്തിയാക്കാനുള്ള കാലയളവ്. 22.67 കോടി രൂപയാണ് ടെണ്ടര്‍ തുക. പുതിയ ഏജൻസി നിലവിലുള്ള ഡിപിആറിനെ വിലയിരുത്തി പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് സമഗ്രമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കും.

ഇടപ്പള്ളി കനാൽ (11.15 കിലോമീറ്റർ), ചിലവനൂർ കനാൽ: (11.023 കിലോമീറ്റർ), തേവര – പേരണ്ടൂര്‍ കനാൽ: (9.84 കിലോമീറ്റർ), തേവര കനാൽ: (1.41 കിലോമീറ്റർ) മാർക്കറ്റ് കനാൽ 0.66 കിലോമീറ്റർ). മൊത്തം 34.083 കിലോമീറ്റർ ദൂരം സഞ്ചാര യോഗ്യമാക്കുവാനും ടൂറിസം വികസനവും ഇതിലൂടെ സാധ്യമാവും. കൊച്ചിയിലെ വെള്ളക്കെട്ടിന് പരിഹാരം കാണുവാനും പദ്ധതി കൊണ്ട് കഴിയുമെന്ന് കരുതുന്നു.

Loading…

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*