ആളുമാറി മര്‍ദ്ദനമേറ്റ പ്ലസ് ടൂ വിദ്യാര്‍ത്ഥി മരിച്ചു: ജയില്‍ വാര്‍ഡന്‍ വിനീത് ഒളിവില്‍
ആളുമാറി മര്‍ദ്ദനമേറ്റ പ്ലസ് ടൂ വിദ്യാര്‍ത്ഥി മരിച്ചു: ജയില്‍ വാര്‍ഡന്‍ വിനീത് ഒളിവില്‍
കൊല്ലത്ത് ജയില്‍ വാര്‍ഡന്റെ നേതൃത്വത്തിലുള്ള സംഘം ആളുമാറി മര്‍ദ്ദിച്ച പ്ലസ് ടൂ വിദ്യാര്‍ത്ഥി മരിച്ചു. കൊല്ലം അരിനെല്ലൂര്‍ സ്വദേശി രഞ്ജിത്താണ് മരിച്ചത്.
വീടിനുള്ളില്‍ പഠിച്ചു കൊണ്ടിരുന്ന രഞ്ജിത്തിനെ ഫെബ്രുവരി 16നാണ് ഒരു സംഘം പിടിച്ചിറക്കി മര്‍ദ്ദിച്ചത്. അരിനെല്ലൂരിനടുത്ത് താമസിക്കുന്ന ഒരു പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.
സംഭവത്തില്‍ കുട്ടിയുടെ തലയ്ക്കും ഇടുപ്പിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ രഞ്ജിത് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ ജയില്‍ വാര്‍ഡനായ വിനീത് ഇപ്പോഴും ഒളിവിലാണ്.
Leave a Reply