തരം​ഗമാകാനൊരുങ്ങി ഇന്നോവ ക്രിസ്റ്റ G പ്ലസ് മോഡല്‍

നിരത്തുകൾ കീഴടക്കാൻ ഇന്നോവ ക്രിസ്റ്റ G പ്ലസ് മോഡല്‍ , ഇന്നോവ ക്രിസ്റ്റയ്ക്ക് പുത്തന്‍ വകഭേദം സമര്‍പ്പിച്ച് ടൊയോട്ട. പുതിയ ഇന്നോവ ക്രിസ്റ്റ G പ്ലസ് മോഡല്‍ വിപണിയില്‍ പുറത്തിറങ്ങി. 15.57 ലക്ഷം രൂപയാണ് ഏഴു സീറ്റര്‍ G പ്ലസ് വകഭേദത്തിന് വില.

ഇന്നോവ ക്രിസ്റ്റ G പ്ലസ് എട്ടു സീറ്റര്‍ പതിപ്പ് 15.62 ലക്ഷം രൂപയ്ക്ക് വില്‍പ്പനയ്ക്കെത്തും. വിലകള്‍ ദില്ലി ഷോറൂം അടിസ്ഥാനപ്പെടുത്തിക്കഴിയ്ഞു. ഇനി മുതല്‍ G പ്ലസാണ് ഇന്നോവ ക്രിസ്റ്റ നിരയിലെ പ്രാരംഭ വകഭേദം. സ്വകാര്യ കാര്‍ വിപണിയിലും ടാക്സി കാര്‍ വിപണിയിലും പുതിയ G പ്ലസ് മോഡലിനെ കമ്പനി അണിനിരത്തും.

ഇതിൽ ടാക്സി വിപണി മാത്രം ലക്ഷ്യമിട്ടാണ് ഇന്നോവ ക്രിസ്റ്റ G മോഡലിനെ ടൊയോട്ട അവതരിപ്പിക്കുന്നത്. നിരയില്‍ ഇന്നോവ ക്രിസ്റ്റ GX മോഡലിന് താഴെയാണ് പുതിയ G പ്ലസ് വകഭേദത്തിന് സ്ഥാനം.GX -നെ അപേക്ഷിച്ച് 38,000 രൂപയോളം ഇന്നോവ ക്രിസ്റ്റ G പ്ലസിന് കുറവാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply