അതിര്‍ത്തി സംരക്ഷണത്തിന് പുതിയ സാങ്കേതികവിദ്യ ; അതിര്‍ത്തിയില്‍ 24 മണിക്കൂറും സൈനികര്‍ കാവല്‍ നില്‍ക്കുന്ന സംവിധാനം അവസാനിക്കുന്നു
അതിര്‍ത്തി സംരക്ഷണത്തിന് പുതിയ സാങ്കേതികവിദ്യ ; അതിര്‍ത്തിയില്‍ 24 മണിക്കൂറും സൈനികര്‍ കാവല്‍ നില്‍ക്കുന്ന സംവിധാനം അവസാനിക്കുന്നു
ന്യൂഡല്‍ഹി: അതിര്‍ത്തിസുരക്ഷാ സംബന്ധിച്ച് നൂതനസാങ്കേതികവിദ്യകള്‍ പ്രയോഗത്തില്‍ വരുത്താന്‍ ഇന്ത്യ തയ്യാറെടുക്കുന്നതായി കേന്ദ്ര ആഭ്യാന്തതരമന്ത്രി രാജ്‌നാഥ് സിങ്. സൈനികര്‍ അതിര്‍ത്തിയില്‍ മുഴുവന്‍ സമയവും കാവല്‍ നില്‍ക്കേണ്ടി വരുന്ന അവസ്ഥയ്ക്കാണ് ഇതോടെ മാറ്റം വരാൻ പോകുന്നത്.
ഇതിനായി ഇന്റഗ്രേറ്റഡ് ബോര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത് എന്നാണ് രാജ്‌നാഥ് സിങ് അറിയിച്ചിരിക്കുന്നത്. ഈ സംവിധാനം വരുന്നതോട് കൂടി അതിര്‍ത്തിയിലെ വിവരങ്ങള്‍ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ റൂമിലിരുന്ന് തന്നെ കണ്ടെത്താന്‍ കഴിയുമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.ആയുധപൂജയോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ബിഎസ്എഫ് ജവാന്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്.
Leave a Reply