ഗര്‍ഭിണിയേയും ഭര്‍ത്താവിനെയും വെട്ടിക്കൊലപ്പെടുത്തി

തൂത്തുക്കുടി: ഭര്‍ത്താവിനെയും ഗര്‍ഭിണിയായ ഭാര്യയെയും അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയാലാണ് സംഭവം. സ്വജാതിയില്‍ നിന്നല്ലാതെ വിവാഹം ചെയ്തതിനുള്ള പ്രതികാരനടപിയാണിതെന്നാണ് കരുതുന്നത്.

ഇരുപത്തിനാലുകാരനായ സോളൈരാജനെയും മൂന്ന് മാസം ഗര്‍ഭിണിയായ ഭാര്യ ജോതി(21)യുമാണ് കൊല്ലപ്പെട്ടത്. ‘പറയര്‍ സമുദായത്തില്‍ നിന്നുള്ള സോളൈരാജന്‍ പല്ലര്‍ പെണ്‍കുട്ടിയായ ജോതിയുമായി പ്രണയത്തിലായിരുന്നു. ഇരുവരും ഉപ്പ് പാനില്‍ ഒന്നിച്ച് ജോലി ചെയ്തുവരികയായിരുന്നു. ബന്ധുക്കളുടെ എതിര്‍പ്പ് വകവയ്ക്കാതെയാണ് ഇവര്‍ വിവാഹിതരായതെന്ന് പോലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹത്തിന് എതിരായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.

മാതാപിതാക്കള്‍ വിവാഹത്തെ എതിര്‍ത്തതോടെ ജ്യോതി വീട് വിട്ടിറങ്ങുകയായിരുന്നു. ഏപ്രിലില്‍ വിവാഹിതരായ ഇവരെ വരന്റെ മാതാപിതാക്കള്‍ സ്വീകരിച്ചെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

സോളൈരാജന്റെ കുടുംബം പരാതി നല്‍കിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിനെ കൊലപാതകത്തില്‍ പങ്കാളിയാണെന്ന് സംശയിച്ച് അറസ്റ്റ് ചെയ്തു. വീടിന്റെ വാതില്‍ അടഞ്ഞുകിടക്കുകയും രണ്ടുപേരെയും പുറത്തു കാണാതെ വന്നതോടെയാണ് ഇവരുടെ കൊലപാതകവാര്‍ത്ത പുറത്തുവന്നത്. സോളൈരാജന്റെ അമ്മയ്‌ക്കൊപ്പം അയല്‍ക്കാര്‍ ബലമായി വാതില്‍ തുറക്കുകയായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. ജൂലൈ 25 ന് സംസ്ഥാനത്തെ കോയമ്പത്തൂര്‍ നഗരത്തില്‍ സമാനസംഭവം നടന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply