അന്തര്‍സംസ്ഥാന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

അന്തര്‍സംസ്ഥാന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

ഒരാഴ്ച്ചയായി നടന്നുവരുന്ന അന്തര്‍സംസ്ഥാന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ഗതാഗത സെക്രട്ടറിയുമായി ബസ്സുടമകളുടെ സംഘടന നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്.

കല്ലട ബസുകളില്‍ യാത്രക്കാര്‍ക്കെതിരെ വ്യാപകമായി അക്രമ സംഭവങ്ങളുണ്ടായതിനെ തുടര്‍ന്നുണ്ടായ നടപടികളാണ്് സ്വകാര്യ ബസുകാരെ സമരത്തിലിറക്കിയത്. ബസുടമകളെയും ജീവനക്കാരെയും പീഡിപ്പിക്കുന്നെന്നും കല്ലട സംഭവങ്ങള്‍ക്ക് പിന്നാലെ ഉണ്ടായ റെയിഡിനും എതിരെയായിരുന്നു സമരം.

ചര്‍ച്ചയില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യം ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കുമെന്നും ബസുടമകള്‍ അറിയിച്ചു. ശുചിമുറി അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ബസ്സുടമകള്‍ ഉറപ്പ് നല്‍കി.

കഴിഞ്ഞ മാസം 24 നായിരുന്നു ഇന്റര്‍ സ്റ്റേറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ സമരം ആരംഭിച്ചത്. ബസുകളില്‍ നിയമലംഘനമുണ്ടോയെന്ന് കണ്ടെത്താനായി മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിനെതിരായിരുന്നു നാനൂറോളം വരുന്ന അന്തര്‍സംസ്ഥാന സ്വകാര്യ ബസുകള്‍ സര്‍വീസ് മുടക്കി പ്രതിഷേധിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply