വര്‍ണാഭമായി ആയുഷ് വിളമ്പര ജാഥ
തിരുവനന്തപുരം: അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന് മുന്നോടിയായി നടത്തിയ വിളമ്പര ജാഥ വര്‍ണാഭമായി. തിരുവനന്തപുരം ആയുര്‍വേദ കോളജില്‍ നിന്നാരംഭിച്ച ജാഥ ആരോഗ്യ ,ആയുഷ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ ഫ്‌ളാഗ് ഓഫ് ചെയ്തു.
നാഷണല്‍ ആയുഷ് മിഷന്‍ സംസ്ഥാന ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, നാഷണല്‍ ആയുഷ് മിഷന്‍ സംസ്ഥാന പ്രോഗ്രാം മാനേജര്‍ ഡോ. സുഭാഷ് എം, സംസ്ഥാന പ്രോഗ്രാം മാനേജര്‍( ഹോമിയോപ്പതി) ഡോ. ആര്‍.ജയനാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വാദ്യമേളങ്ങളും വിവിധ കലാരൂപങ്ങളും വിളമ്പര ജാഥയുടെ മാറ്റുകൂട്ടി.ആയുഷ് കോണ്‍ക്ലേവിന്റെ പ്രചരണാര്‍ത്ഥം ആയുഷ്് വിദ്യാര്‍ത്ഥികള്‍ ആയുഷ് കോണ്‍ക്ലേവ് ലോഗോ പതിപ്പിച്ച 1000 ബലൂണ്‍ ആകാശത്തേക്ക് പറത്തി.
അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന്റെ ഭാഗമായി സൗജന്യ യോഗ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. മ്യൂസിയം റേഡിയോ ക്ലബില്‍ ഫെബ്രുവരി 17.18 തീയതികളില്‍ നടത്തുന്ന ക്ലാസില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 9496546042 എന്ന നമ്പരില്‍ ബന്ധപ്പെടുക.
Leave a Reply