രാജ്യാന്തര ചലചിത്രമേളക്ക് ഇന്ന് കൊടിയിറങ്ങും

ഒരാഴ്ച്ച കാലം നീണ്ടു നിന്ന ചലച്ചിത്ര മാമാങ്കത്തിനാണ് ഇന്ന് തിരശീല വീഴും. രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അര്‍ജന്റീനിയന്‍ സംവിധായകനായ ഫെര്‍ണാണ്ടോ സൊളാനസിന് ആജീവനാന്ത സംഭാവനക്കുള്ള പുരസ്‌ക്കാരവും മുഖ്യമന്ത്രി ചടങ്ങില്‍ വിതരണം ചെയ്യും.
ചടങ്ങിൽ മന്ത്രി എ കെ ബാലന്‍ അധ്യക്ഷത വഹിക്കും. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥി ആയിരിക്കും. പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തല, ധനമന്ത്രി ഡോ.തോമസ് ഐസക്ക്,മേയര്‍ കെ.ശ്രീകുമാര്‍ ,അക്കാദമി ചെയര്‍മാന്‍ കമല്‍,വൈസ് ചെയര്‍ പേഴ്‌സണ്‍ ബീനാപോള്‍,സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവര്‍ പങ്കെടുക്കും.

വൈകിട്ട് 5.30ന് നിശാഗന്ധിയിലാണ് സമാപനച്ചടങ്ങുകള്‍ നടക്കുക. മേളയുടെ രജത ജൂബിലിയുടെ വരവറിയിച്ച്‌ റീമാ കല്ലിങ്കലിന്റെ നൃത്തവും നിശാഗന്ധിയില്‍ അരങ്ങേറും.
സമാപന സമ്മേളനത്തിന് ശേഷം മത്സരവിഭാഗത്തില്‍ സുവര്‍ണ്ണചകോരത്തിന് അര്‍ഹമാകുന്ന ചിത്രത്തിൻറെ പ്രദർശനം ഉണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*