വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ഇന്റേണ്‍ഷിപ്പുവഴി ചോര്‍ത്തിക്കൊടുക്കാനുള്ള സ്വകാര്യ കമ്പനിയുടെ നീക്കം പൊളിഞ്ഞു

വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ഇന്റേണ്‍ഷിപ്പുവഴി ചോര്‍ത്തിക്കൊടുക്കാനുള്ള സ്വകാര്യ കമ്പനിയുടെ നീക്കം പൊളിഞ്ഞു

വന്‍കിട കമ്പനികള്‍ക്ക് വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ഇന്റേണ്‍ഷിപ്പു വഴി ചോര്‍ത്തിക്കൊടുക്കാനുള്ള സ്വകാര്യ കമ്പനിയുടെ നീക്കം പൊളിഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച തിരുവനന്തപുരത്ത് നടത്താന്‍ നിശ്ചയിച്ച ‘ഗ്രാന്റ് കേരള ഇന്റേണ്‍ഷിപ് പ്ലെഡ്ജ് സെറിമണി’ ഉന്നത വിദ്യഭ്യാസ വകുപ്പ് ഉപേക്ഷിച്ചു.

മന്ത്രി കെ.ടി ജലീലിന്റെ നിര്‍ദ്ദേശപ്രകാരം രാത്രി തന്നെ പരിപാടി ഉപേക്ഷിച്ചതായി ക്ഷണിതാക്കള്‍ക്ക് സന്ദേശം കൈമാറുകയായിരുന്നു. പരിപാടിയില്‍ സംസ്ഥാനത്തെ 500 ഓളം സാങ്കേതിക വിദ്യഭ്യാസ സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പല്‍മാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഏജന്‍സിയുടെ ഉന്നതരുമായിരുന്നു പങ്കെടുക്കേണ്ടിയിരുന്നത്. വിദ്യാര്‍ത്ഥി പ്രതിനിധികള്‍ക്കും ക്ഷണമുണ്ടായിരുന്നു.

ഇന്റേണ്‍ഷിപ് പ്ലെഡ്ജ് സെറിമണിയിലൂടെ കേരളത്തിലെ കോളജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍ഡസ്ട്രികളില്‍ ഇന്റേണ്‍ഷിപ്പ് തരപ്പെടുത്തികൊടുക്കുവാന്‍ സ്വകാര്യ സ്ഥാപനത്തിനെ ഏല്‍പ്പിക്കാനായിരുന്നു ഉദ്ധേശം

മന്ത്രി കെ.ടി ജലീല്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഉഷ ടൈറ്റസ് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി. കുറച്ചുകാലം മാത്രം പ്രവര്‍ത്തി പരിചയമുള്ള സ്വകാര്യ സ്റ്റാര്‍ട്ടപ് സ്ഥാപനത്തിന് വിദ്യാര്‍ത്ഥികള്‍ക്കും ഇന്‍ഡസ്ട്രികള്‍ക്കും ഇടയില്‍ ഇടനിലക്കാരാക്കി നിര്‍ത്തുന്നത് ഇന്‍ഡസ്ട്രി കളില്‍നിന്നും കമ്മീഷന്‍ വാങ്ങി പണം സമ്പാദിക്കാനാണെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ആരോപണം.

വര്‍ഷാവര്‍ഷം കേരളത്തിലെ കോളജുകളില്‍നിന്നും പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികളടങ്ങിയ ഒരു ലൈവ് വെബ് പോര്‍ട്ടല്‍ തയ്യാറാക്കുകയായിരുന്നു ഇടനിലക്കാരുടെ ലക്ഷ്യം. ലോകത്തെ വമ്പന്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് ഈ വിവരങ്ങള്‍ കോടികള്‍ വാങ്ങി വില്‍ക്കാന്‍ പദ്ധതി ഉപയോഗപ്പെടുത്തുമെന്നായിരുന്നു ആക്ഷേപം. പരിപാടി ഉപേക്ഷിച്ചതോടെ വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളും ആശ്വാസത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply