ഇൻട്രാ; കോംപാക്ട് ട്രക്കുമായി ടാറ്റ

മുംബൈ: നിരത്തുകളിൽ വിസ്മയം തീർക്കാനെത്തുന്നു കോംപാക്ട് ട്രക്കുമായി ടാറ്റ, 1.1 ടൺ ഭാരവാഹകശേഷിയുള്ള ആധുനിക കോംപാക്ട് ട്രക്കുമായി ടാറ്റ മോട്ടോഴ്‍സ്. ടാറ്റ എയ്സ് ശ്രേണിയിലെ ഈ ഏറ്റവും വലിയ വാഹനത്തിന് ‘ഇൻട്രാ’ എന്നാണ് പേരിട്ടിരിക്കുന്നത്. കൂടുതല്‍ സ്റ്റോറേജ് സ്പേസും പിക്ക്അപ്പും ഇന്ധനക്ഷമതയുമുള്ള വാഹനം മെയ് 22ന് വിപണിയില്‍ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ ട്രക്കിൽ ആധുനിക സൗകര്യങ്ങളും രൂപഭംഗിയും കരുത്തും സമ്മേളിക്കുന്ന ‘പ്രീമിയം ടഫ്’ ആശയം അടിസ്ഥാനമാക്കിയാണ് വാഹനത്തിന്‍റെ രൂപകല്‍പ്പനയെന്ന് കമ്പനി വ്യക്തമാക്കുന്നു. 70 എച്ച്പി കരുത്തുള്ള 1396 സിസി ഡീസല്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. ഈ എന്‍ജിന്‍ 1396 സിസിയില്‍ 69 ബിഎച്ച്പി പവറും 140 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും.

മുൻകാലങ്ങളിൽ ടാറ്റയുടെ പാസഞ്ചര്‍ വാഹനങ്ങളില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ക്രോമിയം സ്ലാറ്റുകള്‍, വലിയ ഗ്രില്ലും, എയര്‍ ഡാമും ഹെഡ്ലൈറ്റുമുമൊക്കെ ഇന്‍ട്രായുടെ മുന്‍ വശത്തെ കൂടുതല്‍ മനോഹരമാക്കുന്നു. ശരിയായ ഗിയര്‍ തിരഞ്ഞെടുക്കാന്‍ സഹായിക്കുന്ന ഗിയര്‍ ഷിഫ്റ്റ് അഡ്വൈസര്‍ ഉള്ള വാണിജ്യവാഹനമാണിതെന്നും കമ്പനി അവകാശപ്പെടുന്നു. മൈലേജ് ഉയര്‍ത്താന്‍ ഇത് സഹായിക്കും. 2 വര്‍ഷം അഥവാ 70,000 കിലോമീറ്റര്‍ വാറന്‍റിയുമാണ് കമ്പനി വാഗാദാനം ചെയ്യുന്നത്. വാഹനത്തിന്‍റെ വില സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment