സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ ജീവിതം ഉഴിഞ്ഞുവെച്ച നേതാവ് ആര്‍. ചന്ദ്രചൂഡന്‍ നായര്‍ ഓര്‍മ്മയായിട്ട് ഇന്ന് ഒരു വർഷം

സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ ജീവിതം ഉഴിഞ്ഞുവെച്ച നേതാവ് ആര്‍. ചന്ദ്രചൂഡന്‍ നായര്‍ ഓര്‍മ്മയായിട്ട് ഇന്ന് ഒരു വർഷം

സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ ജീവിതം ഉഴിഞ്ഞുവെച്ച നേതാവ് ആര്‍. ചന്ദ്രചൂഡന്‍ നായര്‍ ഓര്‍മ്മയായിട്ട് ഇന്ന് ഒരു വർഷം തികയുന്നു.. കേരള പവര്‍ ബോര്‍ഡ് ഓഫീസേഴ്‌സ് ഫെഡറേഷനുള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് നഷ്ടമായത് അമരക്കാരനെയാണ്.

കേരള പവര്‍ ബോര്‍ഡ് ഓഫീസേഴ്സ് ഫെഡറേഷന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും സ്ഥാപക നേതാവുമായിരുന്നു കൊല്ലം, പോളയത്തോട് അലയന്‍സന്‍ നഗര്‍ ആര്‍.ജി. ഭവനില്‍ ആര്‍. ചന്ദ്രചൂഡന്‍ നായര്‍. 1968 മുതല്‍ വൈദ്യുത വകുപ്പില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം സാംസ്‌കാരിക പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍ തുടങ്ങിയ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.

ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയ അദ്ദേഹം അനീതികള്‍ക്കും അക്രമങ്ങള്‍ക്കും എതിരായിരുന്നു. സ്ഥാനമാനങ്ങള്‍ക്കു വേണ്ടി നേതാക്കന്മാര്‍ മുറവിളി കൂട്ടുമ്പോള്‍ തന്റെ കര്‍മ്മ മേഖല ശുദ്ധമായിരിക്കുവാന്‍ പ്രത്യേകം
ശ്രദ്ധിച്ചിരുന്നു. 45 വര്‍ഷക്കാലമായി രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിച്ചെങ്കിലും നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹമെന്ന് സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു.

2014ല്‍ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിന്നും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറായാണ് അദ്ദേഹം വിരമിക്കുന്നത്. കൊല്ലം ഡി.സി.സി അംഗമായിരുന്നു. 2011 – 2013 വരെ ഐ.എന്‍.റ്റി.യു.സി സംസ്ഥാന സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 16 വര്‍ഷം പവര്‍ ബോര്‍ഡ് ഓഫീസേഴ്സ് ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു.

റഗുലേറ്ററി കമ്മിഷന്റെ ഉപദേശകസമിതിയംഗം, കെ.പി.സി.സി സാംസ്‌കാരിക സംഘടനയായ സംസ്‌കാരസാഹിതിയുടെ സംസ്ഥാന കമ്മിറ്റി അംഗം, ഇരവിപുരം ഗോകുലാശ്രമം പ്രസിഡന്റ്, പോളയത്തോട് മുറിച്ചാലുംമൂട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സെക്രട്ടറി, അലയന്‍സന്‍ നഗര്‍ റസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. അച്ഛനും മകളും, വിരല്‍ ചൂണ്ടുന്ന യാഥാര്‍ത്ഥ്യങ്ങള്‍, കണ്ണെത്തും കാഴ്ചകള്‍ എന്നിവയാണ് പ്രധാന കൃതികള്‍.

ഓർമ ദിവസം ആയ 21 നു സംസ്ഥാനത്തിന്റെ KPBOFന്റെ ജില്ലാ ആസ്ഥാനങ്ങളിൽ പുഷ്പാർച്ഛനെയും അനുസ്മരണ സമ്മേളനവും നടന്നു.KPBOF ന്റെ ആസ്ഥാന മന്ദിരത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ പ്രമുഖ വ്യക്തികൾ പങ്കെടുത്തു. ജന്മ സ്ഥലമായ കൊല്ലത്തു അദ്ദേഹത്തിന്റെ പേരിൽ ആർ . ചന്ദ്ര ചൂഡൻ നായർ സ്മാരക മന്ദിരം KPBOF ന്റെ നേതൃത്വത്തിൽ ഉയർന്നു.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ഇടപെടല്‍ ശേഷിയുണ്ടായിരുന്ന കരുത്തനായ നേതാവിനെയാണ്,ചന്ദ്ര ചൂഡൻ നായരുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മുൻ മന്ത്രി vs ശിവകുമാർ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*