ആപ്പിള്‍ ഐഫോണ്‍ XR ന്റെ വില കുറച്ചു

ആപ്പിള്‍ ഐഫോണ്‍ XR ന്റെ വില കുറച്ചു

ഇതാ‍ ഫോൺ പ്രേമികൾക്ക് സന്തോഷകരമായ വാർത്തയാണ് പുറത്ത് വന്നിരിയ്ക്കുന്നത്, ആപ്പിള്‍ ഐഫോണ്‍ XR ന്റെ വില വെട്ടികുറച്ചു. നിലവിൽ ഉള്ള സ്റ്റോക്ക് തീരുംവരെയാണ് ഇന്ത്യയില്‍ ഈ ഓഫര്‍ നിലനില്‍ക്കുന്നത്.

അതായത്, നിലവിലെ സ്റ്റോക്ക് തീരും വരെ മാത്രമേ ഓഫര്‍ ലഭിക്കൂ എന്നാണ് ആപ്പിള്‍ വ്യക്തമാക്കുന്നത്. ഓഫ് ലൈനായും ഓണ്‍ലൈനായും ലഭിക്കുന്ന ഓഫറിന് പുറമേ എച്ച്ഡിഎഫ്‌സി കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 10 ശതമാനം ക്യാഷ് ബാക്ക് നല്‍കുമെന്നും വ്യക്തമാക്കിയിട്ടുിണ്ട്.

കൂടാതെ ഫോൺ വാങ്ങാൻ പുറമേ ഇഎംഐ സേവനങ്ങളും ലഭിക്കും. ഐഫോണിന്റെ നിര്‍മാണ മികവ് ഈ മോഡലിലും പതിഞ്ഞിട്ടുണ്ട്. മുന്നില്‍ നിന്നു നോക്കിയാല്‍ വലിപ്പക്കൂടുതലുള്ള ഒരു ഐഫോണ്‍ ആണെന്നു തോന്നും.

എന്നാല്‍ ഐഫോണ്‍ തനെക്കാള്‍ ബെസല്‍ കൂടുതലുണ്ടെന്നും കാ ണാം. ഫോണിന്റെ വലതു വശത്താണ് പവര്‍ ബട്ടണ്‍. വോളിയം ബട്ടണുകള്‍ ഇടതു ഭാഗത്തുമാണ്. ഗ്ലാസാണ് പിന്‍ പ്രതലം.

ഇന്ത്യയില്‍ ഇറങ്ങിയപ്പോള്‍ ഈ ഫോണിന്റെ 64 ജിബി പതിപ്പിന് 76,900 ആയിരുന്നു വില ഇത് വെട്ടിക്കുറച്ച് 59,900 ആക്കിയിട്ടുണ്ട്. ഇതേ ഫോണിന്റെ 128 ജിബി പതിപ്പിന് വില 81,900 അയിരുന്നു വില ഇപ്പോള്‍ അത് 64,900 അക്കിയിട്ടുണ്ട്.

ഒറ്റ പിന്‍ക്യാമറയും, ഫ്ളാഷും, സെന്‍സറും പിന്നില്‍ പിടിപ്പിച്ചിരിക്കുന്നു. അതിനാല്‍ കവര്‍ വാങ്ങിയിടുന്നതാണ് ഉചിതം. പല നിറങ്ങളില്‍ ഇറക്കിയിട്ടുള്ളത് ഓരോരുത്തരുടെയും രുചിക്കനുസരിച്ച് വാങ്ങാന്‍ സഹായിക്കും. ചുവപ്പ്, വെള്ള, കറുപ്പ് തുടങ്ങിയ നിറങ്ങള്‍ക്കാണ് കുടുതല്‍ ഇഷ്ടക്കാരുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*