അവസാന ഓവറില്‍ രാജസ്ഥാന് അപ്രതീക്ഷ വിജയം ജയം

അവസാന ഓവറില്‍ രാജസ്ഥാന് അപ്രതീക്ഷ വിജയം ജയം

മുംബൈ: മൂന്ന് പന്ത് ബാക്കിനില്‍ക്കേ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് അട്ടിമറി വിജയം. 187 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന്‍ അവസാന നിമിഷമാണ് വിജയം നേടിയത്.

ബട്‌ലര്‍ 89 റണ്‍സും സഞ്ജു 31 റണ്‍സെടുത്തും പുറത്തായി. 187 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് രഹാനെയും ബട്‌ലറും ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. അര്‍ദ്ധ സെഞ്ചുറിക്ക് ശേഷം കത്തിക്കയറിയ ബട്‌ലര്‍ 89 റണ്‍സ് എടുത്തു പുറത്തായി.

അവസാന ഓവറില്‍ ശ്രേയാസ് ഗോപാലാണ്(13) രാജസ്ഥാനെ വിജയത്തിലെത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 187 റണ്‍സെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment