കുഞ്ഞുവാവക്ക് നൽകാം ആവോളം മുലപ്പാൽ; ബുദ്ധി വളർച്ചയ്ക്ക് ഉത്തമം

കുഞ്ഞുവാവക്ക് നൽകാം ആവോളം മുലപ്പാൽ; ബുദ്ധി വളർച്ചയ്ക്ക് ഉത്തമം

ഏതൊരു അമ്മയും തന്റെ കുഞ്ഞ്ബുദ്ധിമതിയായി/ ബുദ്ധിമാനായി വളരണം എന്നാണ് ആഗ്രഹിക്കുന്നത്. അതിന് ഒരു മരുന്നുണ്ട്, അമ്മമാര്‍ക്ക് മാത്രം കുഞ്ഞിന് നല്കാവുന്ന മരുന്ന്. എന്താണെന്നല്ലേ? മുലപ്പാല്‍. കൂടുതല്‍ നാള്‍ മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങളില്‍ ഐ ക്യു ലെവല്‍ കൂടുതലായിരിക്കും എന്നാണ് പഠനറിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്.

എന്നാൽ തലച്ചോറിന്റെ ഞരമ്പിന് ആവശ്യമായ പദാര്‍ത്ഥങ്ങള്‍ മുലപ്പാലില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കുഞ്ഞുങ്ങള്‍ക്ക് ബുദ്ധിവികാസവും ഐക്യുവും കൂടും. അണുബാധയ്ക്ക് എതിരായ ആന്റിബോഡികളും മുലപ്പാലില്‍ ധാരാളമുണ്ട്. ശ്വാസകോശ രോഗങ്ങള്‍ക്ക് എതിരെയും മുലപ്പാല്‍ രക്ഷ നല്‍കുന്നു. മുലപ്പാല്‍ മാത്രം കുടിക്കുന്ന കുട്ടികളില്‍ എക്‌സിമ, ആസ്‌ത്‌മ, വയറിളക്കം പോലുള്ളവ വരാന്‍ സാധ്യത കുറവാണ്.

ബ്രസീലിലെ ഫെഡറല്‍ യൂണിവേഴ്‌സിറ്റി ഓഫ് പെലോട്ടസിലെ ശാസ്ത്രജ്ഞര്‍ ആണ് ഈ പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 3500ഓളം കുഞ്ഞുങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. മുലപ്പാല്‍ മാത്രമല്ല കുഞ്ഞിന്റെ അമ്മയുടെ വിദ്യാഭ്യാസം, കുടുംബ വരുമാനം, പ്രസവ സമയത്ത് കുഞ്ഞിനുണ്ടാകുന്ന ഭാരം തുടങ്ങിയ ഘടകങ്ങളും കുഞ്ഞിന്റെ ബുദ്ധിശക്തിയെ സ്വാധീനിക്കും.

ഒരു മാസം മുലപ്പാല്‍ കുടിച്ച കുഞ്ഞുങ്ങളുടെ ജീവിത രീതിയും ഐക്യു ലെവലും, ഒരു വയസ്സിനു മുകളില്‍ മുലപ്പാല്‍ കുടിച്ച കുഞ്ഞുങ്ങളുടെ ഐക്യു ലെവലും തമ്മില്‍ വലിയ അന്തരമുണ്ട്. കൂടുതല്‍ മുലപ്പാല്‍ കുടിക്കുന്നവര്‍ക്ക് പരമാവധി മുപ്പതു വയസുവരെ ബുദ്ധിവികാസം ഉണ്ടാകുമത്രേ.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment