പെരുമ്പാവൂരിൽ പെട്രോൾ അടിച്ച് കൊണ്ടിരിക്കെ ബൈക്കിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം.. വീഡിയോ

പെരുമ്പാവൂരിൽ പെട്രോൾ അടിച്ച് കൊണ്ടിരിക്കെ ബൈക്കിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം.. വീഡിയോ

പെരുമ്പാവൂര്‍: പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിച്ചുകൊണ്ടിരിക്കെ ബൈക്കിന് തീപിടിച്ചു. വൈകുന്നേരമാണ് സംഭവം. പെട്രോള്‍ അടിച്ചുകൊണ്ടിരിക്കെ പെട്ടന്ന് ബൈക്കിന് തീപിടിക്കുകയായിരുന്നു. പാലക്കാട്ടു താഴത്തുള്ള പമ്പിലാണ് ഫൗസിയ പെട്രോള്‍ പമ്പിലാണ് സംഭവം.

ഇന്ന് രാത്രി 7 40 ഓടെയാണ് അപകടം ഉണ്ടായത്. തീ പടരുന്നത്‌ കണ്ട് പമ്പ ജീവനക്കാരും മറ്റും ചേര്‍ന്ന് വെള്ളവും അഗ്നിശമന ഉപകരണങ്ങള്‍ കൊണ്ടും തീയണച്ചു.

എന്നാല്‍ പൂര്‍ണ്ണമായും തീയണയ്ക്കാന്‍ സാധിച്ചില്ല. സമീപത്തുണ്ടായിരുന്ന ഒരാള്‍ ബൈക്ക് വലിച്ച് പമ്പിന് പുറത്തേക്കിട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പിന്നീട് വിവരമറിഞ്ഞ് എത്തിയ ഫയര്‍ ഫോഴ്സ് തീ പൂര്‍ണ്ണമായും അണച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply