ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം കര്‍ശനമാക്കി
കൊച്ചി: ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം കര്‍ശനമാക്കി ഹൈക്കോടതി ഉത്തരവിട്ടു. പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ ഇരുമുടിക്കെട്ടില്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ദേവസ്വം ബോര്‍ഡുകള്‍ക്കും കോടതി നിര്‍ദേശം നല്‍കി. തിരുവിതാംകൂര്‍, കൊച്ചി ,മലബാര്‍ ,ഗുരുവായൂര്‍ കൂടല്‍മാണിക്യം ദേവസ്വങ്ങള്‍ക്കാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ നിര്‍ദേശം. കോടതി സ്വമേധയാ എടുത്ത കേസിലാണ് ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.
മന്ത്രിസഭാ യോഗത്തില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക്ക് ഉത്പ്പന്നങ്ങളും കേരളത്തില്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പ്ലാസ്റ്റിക്ക് ഉത്പ്പന്നങ്ങളുടെ ഉത്പ്പാദനവും വിപണനവും ഉപഭോഗവും ജനുവരി ഒന്ന് മുതല്‍ നിരോധിക്കാനാണ് തീരുമാനം.
Leave a Reply