ഭർത്താവിനെ പീഡിപ്പിക്കുന്ന ഭാര്യയ്ക്കെതിരെ നിയമം ഉണ്ടോ? ഹൈക്കോടതി




ഭർത്താവിനെ പീഡിപ്പിക്കുന്ന ഭാര്യയ്ക്കെതിരെ നിയമം ഉണ്ടോ? ഹൈക്കോടതി

ഗാർഹിക പീഡനത്തിൽ ഭർത്താവിനെ ഇരയാകുന്ന ഭാര്യ ശിക്ഷി ക്കാൻ രാജ്യത്ത് നിയമമുണ്ടോ എന്ന് മദ്രാസ് ഹൈക്കോടതി.

ഭർത്താവിനെതിരെ ഭാര്യ സമർപ്പിച്ച ഗാർഹികപീഡന പരാതിയി ലാണ് ചെന്നൈ ഹൈക്കോടതി ജസ്റ്റിസ് എസ് വൈദ്യനാഥന്റെ പരാമർശം.

ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയിൽ മൃഗ ഡോക്ടർ ആയ ഭർത്താവിനെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനെതിരെ ഇദ്ദേഹം ഹൈക്കോടതിയില്‍ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.

വിവാഹിതരാകാതെ ഒരുമിച്ച് കഴിയാം എന്ന് അംഗീകാരം നൽകിയതോടെ വിവാഹത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു.

ഭാര്യ തന്നെ പരിഗണിക്കുന്നില്ലെന്ന് ഒറ്റപ്പെടുത്തുന്നുവെന്നും ആരോ പിച്ച് മൃഗഡോക്ടർ കുടുംബകോടതിയിൽ വിവാഹ മോചന കേസ് നൽകി.

എന്നാല്‍ വിവാഹമോചന കേസ് വിധി വരുന്നതിന് തൊട്ടുമുൻപ് ഭാര്യ ഇയാൾക്കെതിരെ ഗാർഹിക പീഡനത്തിന് പോലീസിൽ പരാതി നൽകി.

ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഇയാൾ ഹൈക്കോട തിയെ സമീപിച്ചത്.

ഇയാളെ ദ്രോഹിക്കുക എന്ന ലക്ഷ്യത്തോടെ യാണ് ഭാര്യ വിവാഹ മോചനക്കേസിന് തൊട്ടുമുൻപ് ഗാർഹിക പീഡന പരാതി നൽകി തെന്ന് കോടതി കണ്ടെത്തി. തുടർന്ന് ഇയാൾക്കെതിരെയുള്ള സസ്പെൻഷൻ നടപടികൾ കോടതി റദ്ദാക്കുകയായിരുന്നു.

വിവാഹം ചെയ്യാതെയുള്ള സ്ത്രീ-പുരുഷ ബന്ധങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന 2005-ലെ ഗാര്‍ഹികപീഡന നിയമം നിലവില്‍വന്നതോടെ വിവാഹത്തിന്റെ വിശുദ്ധിയും ബന്ധങ്ങളുടെ വിലയും നഷ്ട്ടപ്പെ ട്ടെന്ന് കോടതി നിരീക്ഷിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*