ക്ഷേത്രങ്ങളും പള്ളികളും ആക്രമിച്ചു വര്‍ഗീയ കലാപത്തിന് വിവിധ തീവ്രവാദ ഗ്രൂപ്പുകളുടെ ശ്രമം; മുഹമ്മദ് അസ്ഹറുദ്ദീനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

ഐ.എസ്. ബന്ധം: മുഹമ്മദ്
ക്ഷേത്രങ്ങളും പള്ളികളും ആക്രമിച്ചു വര്‍ഗീയ കലാപത്തിന് വിവിധ തീവ്രവാദ ഗ്രൂപ്പുകളുടെ ശ്രമം; മുഹമ്മദ് അസ്ഹറുദ്ദീനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

കേരളത്തിലും തമിഴ്‌നാട്ടിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ടു എന്ന വിവരത്തെ തുടര്‍ന്ന് കോയമ്പത്തൂരില്‍നിന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) അറസ്റ്റുചെയ്ത ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍ മുഹമ്മദ് അസ്ഹറുദ്ദീനെ കൊച്ചി എന്‍.ഐ.എ. കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ജൂണ്‍ 26 വരെ കോയമ്ബത്തൂര്‍ നഗരത്തില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രമായിരുന്ന സഹ്രാന്‍ ഹാഷിമുമായി മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തിലുള്ള ഘടകത്തിന് ബന്ധമുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

ഐസിസ് തമിഴ്‌നാട് ഘടകം രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയ മുഹമ്മദ് അസറുദീന്റെ ഫേസ്ബുക്ക് സുഹൃത്താണ് സഹ്രാന്‍ ഹാഷിം. കോയമ്പത്തൂരിലെ ഏഴ് കേന്ദ്രങ്ങളില്‍ കൊച്ചിയില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നുമുള്ള എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

ഇയാളായിരുന്നു ദക്ഷിണേന്ത്യയിലെ ഇസ്ലാമിക് സ്റ്റേറ്റി(ഐ.എസ്.)ന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്. ശബരിമല, ഗുരുവായൂര്‍, മധുര, പളനി, തഞ്ചാവൂര്‍, കുംഭകോണം എന്നിവിടങ്ങള്‍ക്കു പുറമേ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും ആക്രമണം നടത്താനായിരുന്നു പദ്ധതി.

എന്‍.ഐ.എ. പരിശോധനയ്ക്കും അസ്ഹറുദ്ദീന്റെ അറസ്റ്റിനും പിന്നാലെയാണ് കോയമ്പത്തൂര്‍ നഗരത്തില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എന്നാല്‍, അറസ്റ്റുമായി ഇത് ബന്ധപ്പെടുത്തിയിട്ടില്ല.കൂട്ടംകൂടുന്നതും ജാഥകളും പ്രതിഷേധപ്രകടനങ്ങളും നിരാഹാരസമരങ്ങളും നിരോധിച്ചിട്ടുണ്ട്. ലഘുലേഖകള്‍ വിതരണംചെയ്യുന്നതും പോസ്റ്റര്‍ പതിക്കുന്നതും ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതും തടഞ്ഞു.

ശ്രീലങ്കന്‍ സ്‌ഫോടനങ്ങളുടെ ഇന്ത്യന്‍ ബന്ധം അന്വേഷിക്കുന്നതിനിടെയാണ് തമിഴ്‌നാട്ടിലും കേരളത്തിലും ആക്രമണം നടത്തുന്നതിനു പദ്ധതിയിട്ട ഐസിസിന്റെ കോയമ്പത്തൂര്‍ ഘടകത്തെക്കുറിച്ച് എന്‍.ഐ.എയ്ക്ക് വിവരം ലഭിക്കുന്നത്. ഇതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായും കണ്ടെത്തി. തുടര്‍ന്നാണ് നടപടിയെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment