പുതിയ ഉപ​ഗ്രഹം മെയ് 22 ന് പരീക്ഷിക്കും; ഐഎസ്ആർഒ

പുതിയ ഉപ​ഗ്രഹം മെയ് 22 ന് പരീക്ഷിക്കും; ഐഎസ്ആർഒ

ദില്ലി: റഡാർ ഇമേജിങ് സാറ്റലൈറ്റ് വിഭാഗത്തിലെ റിസാറ്റ്- 2ബിആര്‍1 ഉപഗ്രഹം നിക്ഷേപിക്കുന്നു, ഭൗമ നിരീക്ഷണത്തിനായുള്ള റഡാർ ഇമേജിങ് സാറ്റലൈറ്റ് വിഭാഗത്തിലെ റിസാറ്റ്- 2ബിആര്‍1 ഉപഗ്രഹം മെയ് 22 ന് ശ്രീഹരിക്കോട്ടയിൽ നിന്ന് നിക്ഷേപിക്കും.

കാലാവസ്ഥാ നിരീക്ഷണം അടക്കമുള്ള ആവശ്യങ്ങൾക്കായാണ് ഈ
ഉപഗ്രഹങ്ങൾ വികസിപ്പിച്ചിരിക്കുന്നത്. എസ്ആല്‍വി- സി46 ഉപയോഗിച്ചായിരിക്കും ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കുക. കാര്‍ട്ടോസാറ്റ്-3, ചെറിയ പ്രതിരോധ ഉപഗ്രഹങ്ങള്‍ എന്നിവയും ഇതോടൊപ്പം ഭ്രമണപഥത്തിലെത്തിക്കും.

കൃഷി, വനവിസ്തൃതി എന്നിവ നിരീക്ഷിക്കുന്നതിനും പ്രകൃതി ദുരന്തങ്ങളായ വെള്ളപ്പൊക്കം, കൊടുങ്കാറ്റ് എന്നിവയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിനുമായാണ് റിസാറ്റ് ശ്രേണിയിലെ ആദ്യ ഉപഗ്രഹമായ റിസാറ്റ്-1 വിക്ഷേപിച്ചത്.

അതിര്‍ത്തികള്‍ നിരീക്ഷിച്ച് നുഴഞ്ഞുകയറ്റം കണ്ടെത്തുന്നിനുള്ള ചാര ഉപഗ്രഹമായിരുന്നു റിസാറ്റ് 2. ഭൗമനിരീക്ഷണത്തിനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നതെന്ന് ഐഎസ്ആര്‍ഒ പറയുന്നു.

റിസാറ്റ് 2-ന്റെ ലഘൂകരിച്ച പതിപ്പാണ് ഇപ്പോൾ വിക്ഷേപിക്കാനൊരുങ്ങുന്നത്. ഭൗമ നിരീക്ഷണത്തിലും ചിത്രങ്ങള്‍ പകര്‍ത്തുന്നതിലും റിസാറ്റ് 2-നെക്കാള്‍ മികവ് 2ബിആര്‍1-ന് ഉണ്ടാകുമെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*