സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു: ഐ.ടി ആക്ട് നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് വനിത കമ്മീഷന്‍

സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു: ഐ.ടി ആക്ട് നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് വനിത കമ്മീഷന്‍

ഐ.ടി ആക്ട് നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് വനിത കമ്മീഷന്‍. സൈബര്‍ കേസുകളില്‍ ശിക്ഷ ദുര്‍ബലമാകുമ്പോള്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള പ്രവണത ആളുകളില്‍ കൂടുകയാണെന്നും ഈ സാഹചര്യത്തിന് മാറ്റം വരണമെങ്കില്‍ കനത്തശിക്ഷ നല്‍കണമെന്നും വനിത കമ്മീഷന്‍ അംഗം എം. എസ് താര പറഞ്ഞു. ടൗണ്‍ ഹാളില്‍ നടന്ന വനിത കമ്മീഷന്‍ മെഗാ അദാലത്തിലെത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

അദാലത്തില്‍ 57 കേസുകളാണ് പരിഗണിച്ചത്. ഇതില്‍ 12 എണ്ണം പരിഹരിച്ചു. 3 എണ്ണം റിപ്പോര്‍ട്ടിനായി അയച്ചു. 1 കേസ് ഫുള്‍ ബെഞ്ച് സിറ്റിംഗിലും 41 എണ്ണം അടുത്ത അദാലത്തിലും പരിഗണിക്കും.

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നാല് കന്യാസ്ത്രീകള്‍ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയുമായി അദാലത്തിലെത്തി. തെളിവ് സഹിതമാണ് ഇവര്‍ പരാതി ഹാജരാക്കിയത്. പരാതിയില്‍ സൈബര്‍ പോലീസ് കേസ് എടുത്തിട്ടുണ്ടെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കമ്മിഷന്‍ അറിയിച്ചു.

വിവാഹ ജീവിതത്തിലെ പൊരുത്തക്കേടുകള്‍ കാരണം വേര്‍ പിരിയുന്നവരുടെ എണ്ണം കൂടുകയാണെന്ന് കമ്മിഷന്‍ അംഗം ഇ.എം രാധ പറഞ്ഞു. വിവാഹത്തെ ഗൗരവമായി കാണാത്തതാണ് മിക്ക കുടുംബ ബന്ധങ്ങളും തകരാന്‍ കാരണമാകുന്നതെന്നും രാധ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*