ജസ്‌നയെ കാണാതായിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം: തിരഞ്ഞ് മടുത്ത് പോലീസ്

ജസ്‌നയെ കാണാതായിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം: തിരഞ്ഞ് മടുത്ത് പോലീസ്

കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന ജസ്‌ന മരിയാ ജെയിംസിനെ കാണാതായിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. പൊലീസ് സംഘങ്ങള്‍ മാറി മാറി അന്വേഷിച്ചിട്ടും ജസ്‌നയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.

പിതാവ് ജയിംസും സഹോദരനും സഹോദരിയും ജസ്‌നയുടെ തിരിച്ചുവരവിനായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുകയാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 22-ന് ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന ജസ്‌ന.

ജസ്‌ന എരുമേലി വരെ ബസ്സില്‍ വന്നതിന് തെളിവുണ്ട്. പിന്നീട് ഒരു വിവരവും ഇല്ല. വെച്ചൂച്ചിറ പൊലീസും, തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും അന്വേഷണം നടത്തി.

വനങ്ങളിലും, ബംഗലൂരു, പൂനൈ, മുംബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലും ജസ്‌നയ്ക്കായി തിരച്ചില്‍ നടത്തി. ജസ്‌നയുമായി സുഹൃത്തായ സഹപാഠിയെ പല തവണ ചോദ്യം ചെയ്തു. ലക്ഷക്കണക്കിന് മൊബൈല്‍ഫോണ്‍ കോളുകള്‍ പരിശോധിച്ചു.

അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഇല്ലാതിരുന്നതിനാല്‍ കേസ് കഴിഞ്ഞ സെപ്തംബറില്‍ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഏല്‍പിച്ചു. ഇപ്പോഴും അന്വേഷണം എങ്ങുമെത്താതെ നീളുകയാണ്.

ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചാണ്. ജസ്‌നയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം പാരിതോഷികം ഉള്‍പ്പെടെ പ്രഖ്യാപിച്ചിട്ടും ഫലമില്ല. എന്നാല്‍ ഇപ്പോള്‍ കേസ് അവസാനിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply