തെരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കും, മഹാഗഡ്ബന്ധന്‍ അവസാനിപ്പിക്കുകയാണെന്നും മായാവതി

തെരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കും, മഹാഗഡ്ബന്ധന്‍ അവസാനിപ്പിക്കുകയാണെന്നും മായാവതി

ഇനിയുള്ള തെരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി. ബിജെപിയെ നേരിടാനായി യുപിയില്‍ രൂപീകൃതമായ എസ്പി -ബിഎസ്പി സഖ്യം മഹാഗഡ്ബന്ധന്‍ അവസാനിപ്പിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.

ബിഎസ്പി പ്രവര്‍ത്തകരുമായി നടത്തിയ കൂടിയാലോചനയ്ക്ക് ശേഷമായിരുന്നു മഹാഗഡ്ബന്ധന്‍ അവസാനിപ്പിച്ചുകൊണ്ടുള്ള മായാവതിയുടെ പ്രസ്താവന. ദളിത് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തെയ്തിട്ടുള്ള എസ്പിയുമായി നടത്തിയ സഖ്യം രാജ്യതാത്പര്യം മുന്‍നിര്‍ത്തിയായിരുന്നു. പക്ഷേ ഗഡ്ബന്ധന്‍ ഒരു നാടകമായിരുന്നെന്നും മായാവതി പറഞ്ഞു.

എസ്പിയുമായി ചേര്‍ന്ന് ബിജെപിയെ ഒരിക്കലും തോല്‍പ്പിക്കാനാകില്ലെന്നും ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള എസ്പിയുടെ പെരുമാറ്റമാണ് പുനരാലോചനയ്ക്ക് പ്രേരിപ്പിച്ചതെന്നും ബിഎസ്പി നേതാവ് വ്യക്തമാക്കി. എസ്പിയുടെ ഭരണകാലത്ത് ദളിതുകളുടെ പ്രമോഷന്‍ വരെ തടഞ്ഞുകൊണ്ടുള്ള ദലിത് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ള കാര്യവും മായാവതി പരാമര്‍ശിച്ചു.

എസ്പി -ബിഎസ്പി- ആര്‍എല്‍ഡി സഖ്യമായ മഹാഗഡ്ബന്ധന്‍ ബിജെപിയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് രൂപീകൃതമായത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വന്ന സഖ്യം ബിജെപിയേയും ആശങ്കപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി ബിജെപി സംസ്ഥാനത്ത് ശക്തി നിലനിര്‍ത്തിയതോടെയാണ് എസ്പി ബിഎസ്പി കൂട്ടുകെട്ടില്‍ വിള്ളലുണ്ടായി തുടങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment