എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് പ്രചരണം; ജേക്കബ് വടക്കുംചേരി അറസ്റ്റില്‍

എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് പ്രചരണം; ജേക്കബ് വടക്കുംചേരി അറസ്റ്റില്‍

എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് നവമാധ്യമങ്ങള്‍ വഴി പ്രചരണം നടത്തിയ ജേക്കബ് വടക്കുംചേരി അറസ്റ്റില്‍. പ്രകൃതി ചികിത്സകനെന്ന് അവകാശപ്പെടുന്ന ഇയാളെ കൊച്ചി ചമ്പക്കരയില്‍ സ്ഥാപനത്തില്‍ നിന്നാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

ആരോഗ്യമന്ത്രി കെകെ ശൈലജയുടെ പരാതിയിലാണ് പൊലീസ് നടപടി. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ളിന്‍ ഉപയോഗത്തിനെതിരെ വ്യാജപ്രചാരണങ്ങള്‍ നടത്തിയ ജേക്കബ് വടക്കുംചേരിക്കെതിരെ കടുത്ത നടപടികള്‍ വേണമെന്ന മുറവിളികള്‍ ശക്തമായിരുന്നു. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*