പ്രഭാസിനൊപ്പം ‘സാഹോ’യില്‍ ജാക്വിലിനും..? താരസുന്ദരിയെ പ്രതീക്ഷിച്ച് ആരാധകര്‍

പ്രഭാസിനൊപ്പം ‘സാഹോ’യില്‍ ജാക്വിലിനും..? താരസുന്ദരിയെ പ്രതീക്ഷിച്ച് ആരാധകര്‍

ബാഹുബലിയ്ക്ക് ശേഷം പ്രഭാസ് നായകനാകുന്ന ബഡ്ജറ്റ് ചിത്രമാണ് സാഹോ. എന്നാല്‍ സാഹോയുടെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ വലിയ തരംഗമായിരുന്നു. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

ഇതിനിടെ ചിത്രത്തെ സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിരിക്കുകയാണ്. ബോളിവുഡില്‍ നിന്നും മറ്റൊരു താരം കൂടി സാഹോയില്‍ എത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

സാഹോയുടെ സ്പെഷ്യല്‍ സോംഗില്‍ ജാക്വിലിനും അഭിനയിച്ചതായാണ് അറിയുന്നത്. ഗാനരംഗത്തിന് പുറമെ സിനിമയിലെ കുറച്ച് സീനുകളിലും നടി എത്തുമെന്നാണ് അറിയുന്നത്.

ഓസ്ട്രിയയില്‍ വെച്ച് തന്നെയാണ് ഇതിന്റെ ഷൂട്ടിംഗ് നടന്നിരിക്കുന്നതെന്നും അറിയുന്നു. ബാദ്ഷായാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സാഹോയുടെ മൂന്ന് ദിവസത്തെ ഷൂട്ടിംഗിലാണ് നടി പങ്കെടുത്തതെന്നും റിപ്പോര്‍ട്ടുണ്ട്. സാഹോയില്‍ പ്രഭാസിന്റെ നായികയായി ബോളിവുഡ് താരസുന്ദരി ശ്രദ്ധ കപൂറാണ് എത്തുന്നത്.

സിനിമയുടെതായി പുറത്തുവിട്ട ടീസറുകളില്‍ എല്ലാം പ്രഭാസിനൊപ്പം നടിയും തിളങ്ങിയിരുന്നു. മലയാളത്തില്‍ നിന്നും ലാലും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നീല്‍ നിതിന്‍ മുകേഷ്, അരുണ്‍ വിജയ്, ജാക്കി ഷെറോഫ്, മന്ദിര ബേദി, ആദിത്യ ശ്രീവാസ്തവ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ആഗസ്റ്റ് പതിനഞ്ചിനാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply