ജഗതി ശ്രീകുമാര്‍ തിരിച്ചെത്തുന്നു…! ആവേശത്തില്‍ ആരാധകര്‍

ജഗതി ശ്രീകുമാര്‍ തിരിച്ചെത്തുന്നു…! ആവേശത്തില്‍ ആരാധകര്‍

മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചു വരുന്നു. അപകടത്തെ തുടര്‍ന്ന് ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നത്.

തൃശ്ശൂരിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യചിത്രത്തിലൂടെയാണ് ജഗതിയുടെ തിരിച്ചുവരവ്. ജഗതി ശ്രീകുമാര്‍ എന്റര്‍ടൈന്മെന്റ്‌സ് ആണ് പരസ്യചിത്രം നിര്‍മ്മിക്കുന്നത്.

നിരവധി പരസ്യചിത്രങ്ങള്‍ ഒരുക്കിയ സിധിനാണ് ജഗതി അഭിനയിക്കാനിരിക്കുന്ന പരസ്യചിത്രത്തിന്റെ സംവിധായകന്‍. പുതിയ പ്രൊജക്ടിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ് പരസ്യ കമ്പനിയുടെ ഉല്‍ഘാടനവും 27ന് വൈകിട്ട് ഏഴിന് ചാലക്കുടിയിലെ വാട്ടര്‍ തീം പാര്‍ക്കില്‍ നടക്കും. ജഗതിയുടെ സുഹൃത്തുക്കളും ചലച്ചിത്രരംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കുമെന്നും രാജ്കുമാര്‍ അറിയിച്ചു.

അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ജഗതി വീണ്ടും അഭിനയരംഗത്തേക്കെത്തുന്നത്. സിനിമാലോകവുമായി വീണ്ടും ഇടപഴകുന്നതും സിനിമയിലെ സുഹൃത്തുക്കളോടൊപ്പം പ്രവര്‍ത്തിക്കുന്നതും ജഗതിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു.

ഇതനുസരിച്ച് സുഹൃത്തുക്കളായ താരങ്ങളും സിനിമയിലെ സഹപ്രവര്‍ത്തകരും നേരം കിട്ടുമ്പോഴൊക്കെ ജഗതിയെ കാണാന്‍ എത്തുന്നുണ്ടായിരുന്നു.

അടുത്ത വര്‍ഷത്തോടെ സിനിമയിലും സജീവമാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2012 മാര്‍ച്ചില്‍ തേഞ്ഞിപ്പാലത്ത് വച്ച് നടന്ന വാഹനാപകടത്തിന്റെ രൂപത്തില്‍ വന്ന ദുരന്തമാണ് ജഗതിയെ സിനിമയില്‍ നിന്ന് അകറ്റി നിര്‍ത്തിയത്. പിന്നീടങ്ങോട്ട് ആരോഗ്യം വീണ്ടെടുത്ത് ജഗതി സിനിമയില്‍ സജീവമാകുാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകരും സിനിമാലോകവും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment