ജയില്‍ വാര്‍ഡന്‍ വീടിനുള്ളിൽ മരിച്ച നിലയിൽ.. സംഭവത്തിൽ ദുരൂഹത…കൊലപാതകമെന്ന് ബന്ധുക്കള്‍
ജയില്‍ വാര്‍ഡന്‍ വീടിനുള്ളിൽ മരിച്ച നിലയിൽ.. സംഭവത്തിൽ ദുരൂഹത…കൊലപാതകമെന്ന് ബന്ധുക്കള്‍
ജയിൽ വാർഡനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരത്ത് പെരുങ്കടവിളയില്‍ ജില്ലാ ജയില്‍ വാര്‍ഡനായ ജോഷിൻ ദാസിനെയാണ് ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ഉള്ളതായി ബന്ധുക്കള്‍ ആരോപിച്ചു.
യൂണിഫോം ഇസ്തിരിയിടാനായി ഇറങ്ങിയ ജോഷിനെ ഏറെ നേരമായി കാണാത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിനു സമീപത്ത് പുതുതായി നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ കണ്ടെത്തുകയായിരുന്നു.അടുത്ത മാസം ഗൃഹപ്രവേശനം നടത്താനിരിക്കെ ഇത്തരമൊരു സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയത് സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിച്ചിട്ടുണ്ട്.
രണ്ടു കൈയും കൂട്ടിക്കെട്ടി വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം.ബന്ധുക്കളുടെ പരാതിയില്‍ ആര്‍ഡിഒ യുടെ സാന്നിദ്ധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്ത് പരിശോധന നടത്തി വരുന്നുണ്ട്.
Leave a Reply