തടവുപുള്ളികളുടെ എണ്ണത്തില്‍ കുറവ്: തെലങ്കാനയില്‍ ജയിലുകള്‍ പൂട്ടുന്നു

തടവുപുള്ളികളുടെ എണ്ണത്തില്‍ കുറവ്: തെലങ്കാനയില്‍ ജയിലുകള്‍ പൂട്ടുന്നു

തെലങ്കാനയില്‍ ജയിലുകള്‍ അടച്ചുപൂട്ടുന്നു. ജയിലിലെ തടവുപുള്ളികളുടെ എണ്ണത്തില്‍ വലിയ കുറവ് വന്നതോടെയാണ് അടച്ചുപൂട്ടുന്നത്. തടവുകാരുടെ എണ്ണം 7000ത്തില്‍ നിന്ന് 5000 ആയി കുറഞ്ഞിരുന്നു. തടവുകാരുടെ എണ്ണം കുറഞ്ഞതോടെ അഞ്ച് വര്‍ഷത്തിനുള്ളില്‍ 49 ജയിലുകളില്‍ 17 എണ്ണം പൂട്ടിയതായി അധികൃതര്‍ വ്യക്തമാക്കി.

ജയില്‍ വകുപ്പ് നടപ്പാക്കുന്ന ശിക്ഷിക്കപ്പെട്ട തടവുപുള്ളികളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനും കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനുമായുള്ള പദ്ധതികള്‍ മൂലമാണ് കുറ്റവാളികളുടെ എണ്ണത്തില്‍ വലിയ കുറവ് വന്നത്. ഇപ്പോള്‍ അടച്ച ജയിലുകള്‍ യാചകരേയും അഗതികളേയും താമസിപ്പിക്കാനായി മാറ്റിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply