ജയ്​പൂര്‍ സ്​ഫോടന കേസ്​ ; പ്രതികള്‍ക്ക്​ വധശിക്ഷ

ജയ്​പൂര്‍: 2008ലെ ജയ്​പൂര്‍ സ്​ഫോടന കേസ്​ പ്രതികള്‍ക്ക്​ വധശിക്ഷ. കേസില്‍ വിചാരണ നടത്തിയ പ്രത്യേക കോടതിയുടേതാണ്​ വിധി. സ്​ഫോടനത്തില്‍ 70ഓളം പേര്‍ മരിക്കുകയും 185 പേര്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്​തിരുന്നു.

ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരരായ സവര്‍ അസ്മി, മുഹമ്മദ് സയിഫ്, സയ്ഫുര്‍ റഹ്മാന്‍, സല്‍മാന്‍ എന്നിവര്‍ക്കാണു രാജസ്ഥാന്‍ കോടതി വധശിക്ഷ വിധിച്ചത്.
പ്രതികള്‍ കുറ്റക്കാരാണെന്നു കോടതി ബുധനാഴ്ച കണ്ടെത്തിയിരുന്നു. ഒരാളെ കുറ്റവിമുക്തനാക്കുകയും ചെയ്തു. ഷഹബാസ് ഹുസൈനെയാണു കോടതി വെറുതേവിട്ടത്. 2008 മെയ്​ 13നാണ്​ സ്​ഫോടനമുണ്ടായത്​.

​മാനക്​ ചൗക്​ പൊലീസ്​ സ്​റ്റേഷനില്‍ സ്​ഫോടനം നടത്തിയതിനാണ്​​​ മുഹമ്മദ്​ സെയ്​ഫിനെ ശിക്ഷിച്ചത്​​. ചാന്ദ്​പോലെ ഹനുമാന്‍ ക്ഷേത്രത്തില്‍ സ്​ഫോടനം നടത്തിയതിനാണ്​ മുഹമ്മദ്​ സര്‍ഫാസ്​ ആസ്​മിക്കെതിരെ ശിക്ഷ വിധിച്ചത്​​. സാങ്കനേരി ഹനുമാന്‍ ക്ഷേത്രത്തിലെ സ്​ഫോടനത്തിന്​ മുഹമ്മദ്​ സല്‍മാനും ബോംബ്​ നിര്‍മ്മിച്ചതിന്​ സെയ്​ഫുറഹ്​മാന്‍ അന്‍സാരിയേയും കുറ്റക്കാരനെന്ന്​ കണ്ടെത്തി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*