ജാലിയന്‍വാലാബാഗ് കൂട്ടക്കൊല; ഇന്ത്യയോട് മാപ്പ് പറയും
ലണ്ടന്‍: ബ്രിട്ടനിലെ പ്രതിപക്ഷ പാര്‍ട്ടിയായ ലേബര്‍ പാര്‍ട്ടി പുറത്തിറക്കിയ പത്രികയാണ് ഇപ്പോള്‍ ഇന്ത്യയിലെ ചര്‍ച്ചാ വിഷയം. ഏകദേശം 100 വര്‍ഷം മുമ്ബ് കൊളോണിയല്‍ ഭരണകാലത്ത് ഇന്ത്യയിലെ ജാലിയന്‍വാലാബാഗില്‍ നടന്ന കൂട്ടക്കൊലയില്‍ ഇന്ത്യയോട് മാപ്പ് പറയാന്‍ തയ്യാറാണ് എന്നതാണ് ഇതിൽ ഭാരതീയർക്കു താല്പര്യമുള്ള വിഷയം. രാഷ്ട്രീയ വ്യത്യാസമില്ലാതെ ഓരോ ഇന്ത്യകാരനും ആഗ്രഹിക്കുന്ന വിഷയമാണത്. 1919ലാണ് പഞ്ചാബിലെ ജാലിയന്‍വാലാബാഗില്‍ സമാധാനപരമായി യോഗം ചേര്‍ന്നവര്‍ക്കുനേരെ ബ്രിട്ടീഷ് സൈന്യം വെടിയുതിര്‍ത്തത്. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ 100ാം വാര്‍ഷികം ഇന്ത്യ ആചരിക്കുന്ന പശ്ചാത്തലത്തിലാണ് മാപ്പപേക്ഷിക്കാമെന്ന് ലേബര്‍ പാര്‍ട്ടി പറയുന്നത്.
ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടന്‍ മാപ്പ് പറയണമെന്ന് ഇന്ത്യയുടെ ഏറെക്കാലത്തെ ആവശ്യമാണ്. കോളോണിയല്‍ ഭരണകാലത്ത് സംഭവിച്ച അനീതികള്‍ അന്വേഷിക്കാനായി ജഡ്ജിംഗ് കമ്മിറ്റിയെ നിയോഗിക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. ബ്രിട്ടനിലെ ഇന്ത്യന്‍ വംശജരുടെയും കുടിയേറ്റക്കാരുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇന്ത്യന്‍ താല്‍പര്യ വിഷയങ്ങള്‍ക്ക് ലേബര്‍പാര്‍ട്ടി മുന്‍ഗണന നല്‍കിയത്. ബ്രിട്ടനില്‍ ഡിസംബര്‍ 12 നാണ് പൊതുതെരഞ്ഞെടുപ്പ്.
Leave a Reply