ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചു
ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചു. വിഘടനവാദി സംഘടനയായ കശ്മീര്‍ ജമാ അത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനത്തിന് വിലക്ക്. യു എ പി എ നിയമ പ്രകാരമാണ് കശ്മീര്‍ ജമാ അത്തെ ഇസ്ലാമിയെ നിരോധിച്ചത്.
കേന്ദ്ര സര്‍ക്കാരാണ് ജമാ അത്തെയുടെ പ്രവര്‍ത്തനം വിലക്കിയ നടപടി സ്വീകരിച്ചത്. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് തീരുമാനം കൈക്കൊണ്ടത്.
പുല്‍വാമ ആക്രമണത്തിന് ശേഷം എന്‍ ഐ എ ഉള്‍പ്പടെയുള്ള സുരക്ഷാ സേനകള്‍ കാശ്മീരില്‍ വ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നു. ഇതില്‍ രാജ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ ഇരുന്നൂറോളം കശ്മീര്‍ ജമാ അത്തെ ഇസ്ലാമി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.
Leave a Reply
You must be logged in to post a comment.