ജമ്മുവിലെ ബസ് സ്റ്റാന്‍ഡിലുണ്ടായ സ്‌ഫോടനം ഭീകരാക്രമണമെന്ന് പൊലീസ്
ജമ്മുവിലെ ബസ് സ്റ്റാന്‍ഡിലുണ്ടായ സ്‌ഫോടനം ഭീകരാക്രമണമെന്ന് പൊലീസ്
ജമ്മുവിലെ ബസ് സ്റ്റാന്‍ഡിലുണ്ടായ സ്‌ഫോടനം ഭീകരാക്രമണമെന്ന് പൊലീസ്. ആക്രമണത്തിന് പിന്നില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ആണെന്ന് ജമ്മു കശ്മീര്‍ ഐജി പറഞ്ഞു.
ഗ്രനേഡ് സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് ഉച്ചയോടെയ്ക്കാണ് ബസ് സ്റ്റാന്‍ഡിനുള്ളിലെ തിരക്കേറിയ ഭാഗത്ത്് സ്‌ഫോടനം ഉണ്ടായത്.
ബസ് സ്റ്റാന്‍ഡിനുള്ളില്‍ വ്യാപാരസ്ഥാപനങ്ങളുള്ള ഭാഗത്തേക്ക് ഒരാള്‍ ഓടിയെത്തി ഗ്രനേഡ് എറിയുകയായിരുന്നു. ഗ്രനേഡ് എറിഞ്ഞയാളെ അറസ്റ്റ് ചെയ്‌തെന്നാണ് വിവരം.
Leave a Reply