P C George Alliance with BJP l NDA Kerala l BJP Keralam l പി സി ജോര്‍ജിനെ കൂടെ കൂട്ടുന്നതില്‍ പ്രവര്‍ത്തകര്‍ക്ക് അതൃപ്തി; അരമന രഹസ്യം അങ്ങാടിയില്‍ പാട്ടാകും
പി സി ജോര്‍ജിനെ കൂടെ കൂട്ടുന്നതില്‍ പ്രവര്‍ത്തകര്‍ക്ക് അതൃപ്തി; അരമന രഹസ്യം അങ്ങാടിയില്‍ പാട്ടാകും
കൊച്ചി: പി സി ജോര്‍ജ്ജിനെ ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിയില്‍ എടുക്കുന്നതില്‍ പാര്‍ട്ടിയിലെ ഭൂരിപക്ഷം സാധാരണ അണികള്‍ക്കും താല്പര്യമില്ല.കേരളത്തിലെ ഇരു മുന്നണികള്‍ക്കും ഒപ്പമുണ്ടായിരുന്ന പിസിയുടെ പ്രവര്‍ത്തന ശൈലി രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അറിവുള്ളതാണ്.
Also Read >> അയ്യനെ കാണാന്‍ അച്ഛന്റെ നെഞ്ചിലേറി പത്തുമാസക്കാരി ദക്ഷ അയ്യപ്പ സന്നിധിയില്‍
മുന്നണിവിടുമ്പോള്‍ അവരെക്കുറിച്ച് പറയുന്നതും കേരളം കണ്ടതാണ്.നടി ആക്രമിക്കപ്പെട്ട കേസില്‍ ഇരയായ നടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളും, അവസാനം കന്യാസ്ത്രീ ലൈംഗീകമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അനുകൂലിച്ചും ഇരയായ കന്യാസ്ത്രീയെ അപമാനിച്ചും നടത്തിയ പരാമര്‍ശങ്ങള്‍ പി സിയുടെ സ്ത്രീവിരുദ്ധ നിലപാടുകള്‍ സാധാരണ പ്രവര്‍ത്തകര്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നതല്ല.
ഇതില്‍ നടപടി സ്വീകരിച്ച ദേശീയ വനിതാ കമ്മീഷന്‍ പി സിയോടെ നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു.കൂടാതെ പീഡന കേസിലെ പ്രതിയായ ഫ്രാങ്കോയെ ജയിലില്‍ എത്തി സന്ദര്‍ശിച്ചതും സമൂഹത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
സ്ഥിരമായി സ്ത്രീവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുകയും ആരെയും അധിക്ഷേപിക്കുകയും ചെയ്യുന്ന പി സി ജോര്‍ജ്ജിനെ കൂടെ കൂട്ടുന്നതില്‍ ബി ജെ പിയിലെ ഭൂരിപക്ഷം സാധാരണ പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും താല്പര്യമില്ല.അങ്ങനെ ഒരവസ്ഥ വന്നാല്‍ താഴെക്കിടയില്‍ പാര്‍ട്ടിയുടെ അടിത്തറതന്നെ പോകാന്‍ ഇടയാക്കുമെന്ന് ചില മുതിര്‍ന്ന നേതാക്കള്‍ക്കുള്ള ആശങ്ക പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.
Also Read >>ദിലീപ് ഇന്റര്‍പോള്‍ നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്
സോഷ്യല്‍ മീഡിയയിലും ഈ കൂട്ടുകെട്ടിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇപ്പോഴുള്ള ഈ സഹകരണം തകരുന്ന ദിവസം ബി ജെ പി നേതാക്കളുടെ അരമന രഹസ്യം പുറത്താകുമെന്ന പരിഹാസമാണ് സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ശബരിമല സ്നേഹമല്ല പി സിയുടെ മകനെ കേന്ദ്രത്തില്‍ എത്തിക്കാനുള്ള അടവാണിതെന്നും ഒരുകൂട്ടര്‍ വാദിക്കുന്നു. അതേസമയം പി സി ജോര്‍ജ്ജിനെ എന്‍ ഡി എ മുന്നണിയില്‍ എടുക്കുമോയെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.
Leave a Reply