ആലുവയില്‍ പ്രളയം തകര്‍ത്ത വീടിന്റെ പുനര്‍നിര്‍മാണത്തില്‍ പങ്കാളിയായി ജാക്വിലിന്‍ ഫെര്‍ണാണ്ടസും
ആലുവയില്‍ പ്രളയം തകര്‍ത്ത വീടിന്റെ പുനര്‍നിര്‍മാണത്തില്‍ പങ്കാളിയായി ജാക്വിലിന്‍ ഫെര്‍ണാണ്ടസും
പ്രളയത്തില്‍ തകര്‍ന്ന ആലുവ സ്വദേശികളായ ദമ്പതികളുടെ വീടിന്റെ പുനര്‍നിര്‍മാണത്തില്‍ പങ്കാളിയായി ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസ്.
ദമ്പതികള്‍ക്ക് വീട് നിര്‍മ്മിക്കാനുള്ള പദ്ധതിയ്ക്ക് പിന്തുണയുമായി നടി ശ്വേത മേനോനും എത്തി. പ്രളയത്തില്‍ വീടു നഷ്ടപ്പെട്ട ശ്രീദേവി, അനില്‍കുമാര്‍ ദമ്പതികള്‍ക്കാണ് പദ്ധതിയുടെ കീഴില്‍ വീട് നിര്‍മ്മിക്കുന്നത്.
പ്രളയം തകര്‍ത്ത ആലുവയില്‍ സന്നദ്ധ പ്രവര്‍ത്തകരോടൊപ്പം വീടു നിര്‍മ്മാണത്തില്‍ ജാക്വിലിനും പങ്കാളിയായി. പ്രളയ ബാധിതര്‍ക്ക് വീടു നിര്‍മ്മിച്ചു നല്‍കുന്ന ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റിയുടെ പദ്ധതിയ്ക്ക് പിന്തുണയുമായാണ് ഇവര്‍ ആലുവയില്‍ എത്തിയത്.
പ്രളയ ബാധിതരുടെ ജീവിതം തിരിച്ചു പിടിക്കാന്‍ ഉള്ള ശ്രമങ്ങളില്‍ എല്ലാവരും കൈകോര്‍ക്കണം എന്നും അവര്‍ പറഞ്ഞു. ഭൂമികുലുക്കത്തെയും അതിജീവിക്കാന്‍ കഴിയും വിധം ആണ് വീടുകളുടെ നിര്‍മ്മാണം.
Leave a Reply
You must be logged in to post a comment.