യുഎന്‍എ സാമ്പത്തീക തട്ടിപ്പ് : ജാസ്മിന്‍ ഷാ രാജ്യം വിട്ടെന്ന് സംശയം

തിരുവനന്തപുരം: സാമ്പത്തീക തട്ടിപ്പ് കേസില്‍ ജാസ്മിൻ ഷാ രാജ്യം വിട്ടെന്ന് സംശയം. യുഎന്‍എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ഷാ രാജ്യം വിട്ടതായി സൂചന.യുഎന്‍എ യുടെ ഫണ്ടില്‍ നിന്നും മൂന്നരക്കോടിയോളം വെട്ടിപ്പ് നടത്തിയെന്ന ആരോപണം നേരിടുന്നയാളാണ് ജാസ്മീന്‍ ഷാ, ഷോബിജോസ്, നിധിന്‍ മോഹന്‍, ജിത്തു പി ഡി എന്നിവര്‍ക്കെതിരേയാണ് കേസ് അന്വേഷിക്കുന്ന സംഘം കേസെടുത്തത്.

സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന സിബി മുകേഷ് നല്‍കിയ പരാതിയിലാണ് നടപടി. പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കിയ പരാതി അദ്ദേഹം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. സമിതിയുടെ അക്‌സിസ് ബാങ്ക് അക്കൗണ്ടില്‍ 2017 മുതല്‍ 2019 ജനുവരി 19 വരെ മൂന്ന് കോടി 71 ലക്ഷം രൂപ ഉണ്ടായിരുന്നു. പലപ്പോഴായി ഇതില്‍ നിന്നം വന്‍തുക പിന്‍ വലിച്ചെന്നാണ് ആരോപണം.

ജാസ്മിന്‍ഷാ രാജ്യം വിട്ടെന്നാണ് സംശയം. സംസ്ഥാന കമ്മറ്റിയംഗമായിരുന്ന ആളാണ് പ്രതിപട്ടികയിലുള്ള ഷോബി ജോസ്, ജാസ്മിന്‍ ഷായുടെ ഡ്രൈവറായിരുന്ന നിധിന്‍ മോഹനും ഓഫീസ് സ്റ്റാഫായിരുന്ന ജിത്തുവും അക്കൗണ്ടില്‍ നിന്നും വന്‍തുക പിന്‍ വലിച്ചതായിട്ടാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply