മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മയേയും അമ്മാവനെയും 18 വര്‍ഷത്തിനു ശേഷം കാനഡ ഇന്ത്യയിലേക്കു നാടുകടത്തി

മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മയേയും അമ്മാവനെയും 18 വര്‍ഷത്തിനു ശേഷം കാനഡ ഇന്ത്യയിലേക്കു നാടുകടത്തി

മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മയേയും അമ്മാവനെയും 18 വര്‍ഷത്തിനു ശേഷം കാനഡ ഇന്ത്യയിലേക്കു നാടുകടത്തി. ഓട്ടോറിക്ഷ ഡ്രൈവറെ വിവാഹം ചെയ്തതിന്റെ പേരിലാണ് കനേഡിയന്‍ വംശജയായ മകളെ ഇവര്‍ കൊലപ്പെടുത്തിയത്. ഇവരെ കസ്റ്റഡിയിലെടുക്കാനായി പഞ്ചാബ് പൊലീസ് ഡല്‍ഹിയിലെത്തി.

പെണ്‍കുട്ടിയുടെ അമ്മ മാല്‍കിത് സിദ്ധു, അമ്മാവന്‍ സുര്‍ജിത് ബദേഷ എന്നിവരെയാണ് ഇന്ത്യയിലെത്തിച്ചത്. 2000 ജൂണ്‍ എട്ടിനാണ് കാനഡയില്‍ ജനിച്ച ജസിയെന്ന ജസ്വിന്ദര്‍ കൗറിനെയും ഭര്‍ത്താവ് സുഖ്വിന്ദര്‍ മിത്തുവിനെയും വാടകക്കൊലയാളികള്‍ കൊലപ്പെടുത്തിയത്.

അവധിക്കു ചണ്ഡിഗഡിലെത്തിയ ജസി സുക്വിന്ദറുമായി പ്രണയത്തിലായി. തുടര്‍ന്ന് 1999ല്‍ കുടുംബത്തിന്റെ എതിര്‍പ്പു മറികടന്ന് ഇരുവരും വിവാഹിതരായി.

ഒരു വര്‍ഷത്തിനു ശേഷം കുറച്ച് ആളുകള്‍ ചേര്‍ന്ന് സംഗ്രൂറിലെ മലേര്‍കോട്‌ലയില്‍ വച്ച് സുഖ്വിന്ദറിനെയും ജസിയെയും ആക്രമിച്ചു. ജസിയുടെ അമ്മയും അമ്മാവനും ഏര്‍പ്പെടുത്തിയ ഗുണ്ടകളാണ് ആക്രമണം നടത്തിയത്.

ജസിയെ കഴുത്തറുത്തു ഓടയില്‍ തള്ളി. ഗുരുതരമായി പരുക്കേറ്റ് മരിച്ചെന്നു കരുതി അക്രമികള്‍ ഉപേക്ഷിച്ച സുഖ്വിന്ദര്‍ രക്ഷപെട്ടു. 2000 ജൂലൈയില്‍ മാല്‍കിത്തിനും സുര്‍ജിത്തിനുമെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു.

ഇവരെ ഇന്ത്യയ്ക്കു കൈമാറണമെന്ന് ആവശ്യപ്പെട്ട് 2002ല്‍ പൊലീസ് കാനഡയെ സമീപിച്ചിരുന്നു. പക്ഷെ 2016ല്‍ ഇവരുടെ കൈമാറ്റം കാനഡ കോടതി തടഞ്ഞു. തുടര്‍ന്ന് 2017ല്‍ കാനഡ സുപ്രീംകോടതി കൈമാറ്റം ശരിവച്ചു.

എന്നാല്‍ കോടതിയെ സമീപിച്ച് സ്റ്റേ നേടിയെടുത്ത പ്രതികളെ ഇന്ത്യയ്ക്കു കൈമാറണമെന്ന് 2018 ഡിസംബറില്‍ കോടതി അന്തിമവിധി പുറപ്പെടുവിച്ചു. കുറ്റവാളികള്‍ക്കെതിരേ നടപടിയുണ്ടായതില്‍ സന്തോഷമുണ്ടെന്ന് സുഖ്വിന്ദര്‍ മിത്തു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply