മഞ്ഞപ്പിത്ത ഭീതിയിൽ പത്തനംതിട്ട

മഞ്ഞപ്പിത്ത ഭീതിയിൽ പത്തനംതിട്ട, പത്തനംതിട്ട ജില്ലയിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു. മഴയ്ക്ക് ശേഷമാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.രോഗം പടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലയിൽ ജാഗ്രതാ നിര്‍ദേശം നല്‍കി കഴിഞ്ഞു.

കൂടാതെ മലിനമായ ജലത്തിലൂടെയും ആഹാരത്തിലൂടെയുമാണ് മഞ്ഞപിത്തം പകരുന്നത്. ശരീര വേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ചർദ്ദി എന്നിവയാണ് അസുഖത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ മൂത്രത്തിലും കണ്ണിലും ശരീരത്തിലും മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നതും രോഗ ലക്ഷണമാണ്.

മനുഷ്യ വിസർജ്യങ്ങളിൽ നിന്ന് രോഗാണുക്കൾ ഈച്ചകൾ ഉൾപ്പടെയുള്ളവ വഴി ആഹാരം സാധനങ്ങളിൽ എത്താനും സാധ്യതയേറെയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment