നടന്‍ ജയന്‍ ആദിത്യനും നടി അമ്പിളി ദേവിയും വിവാഹിതരായി
നടന്‍ ജയന്‍ ആദിത്യനും നടി അമ്പിളി ദേവിയും വിവാഹിതരായി
കുടുംബ പ്രേക്ഷകരെ ഞെട്ടിച്ച് നടന്‍ ജയന്‍ ആദിത്യനും നടി അമ്പിളി ദേവിയും വിവാഹിതരായി. ഇന്ന് രാവിലെ കൊല്ലം കൊറ്റന്‍ കുളങ്ങര ദേവീക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.
ഇരുവരും മുന്‍പ് വിവാഹം ചെയ്തവരാണ്. ആദ്യത്തെ വിവാഹത്തില്‍ ഇരുവര്‍ക്കും മക്കളുമുണ്ട്. ആദിത്യനു മൂന്നു വയസ്സുള്ള ഒരു കുട്ടിയുണ്ട്.
ക്യാമറാമാന്‍ ലോവല്‍ ആയിരുന്നു അമ്പിളി ദേവിയുടെ മുന്‍ ഭര്‍ത്താവ്. ആ ബന്ധത്തില്‍ ഏഴു വയസ്സുള്ള ഒരു മകനുണ്ട്. 2009 ലാണു നോവലും അമ്പിളി ദേവിയും വിവാഹിതരായത്.
ആദിത്യന്‍ അനശ്വര നടന്‍ ജയന്റെ അനുജന്റെ മകന്‍ ആണ്. മഹേശ്വരി അമ്മയുടെയും ബാലചന്ദ്രന്‍ പിള്ളയുടെയും മകളാണ് അമ്പിളി. കല്യാണ വാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകരും സീരിയല്‍ ലോകവും.
സീത എന്ന സീരിയലില്‍ ആദിത്യനും അമ്പിളീദേവിയും ഒരുമിച്ച് ഭാര്യാഭര്‍ത്താക്കന്മാരായി അഭിനയിക്കുന്നുണ്ട്. എന്നാല്‍ വിവാഹം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.
Leave a Reply