എന്റെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിച്ചപ്പോള്‍ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചു; ജയപ്രദ

എന്റെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിച്ചപ്പോള്‍ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചു; ജയപ്രദ

സിനിമയില്‍ ശോഭിച്ച് നിന്ന നടി ജയപ്രദ രാഷ്ട്രീയത്തിലും ശോഭിച്ചിരുന്നു. എന്നാല്‍ സിനിമയെ പേലെയായുരുന്നില്ല രഷ്ട്രീയം. രാഷ്ട്രീയത്തില്‍ താരത്തിന് പല ഭീഷണികളും നേരിടേണ്ടി വന്നിരുന്നു.

സമാജ് വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ അസം ഖാന്‍ തനിക്കു നേരെ ആസിഡ് ആക്രമണത്തിനൊരുങ്ങിയെന്ന് നടി ജയപ്രദയുടെ പുതിയ വെളിപ്പെടുത്തല്‍. മുംബൈയില്‍ സാഹിത്യോത്സവത്തില്‍ സംവാദത്തില്‍ പങ്കെടുക്കവെയാണ് ജയപ്രദ ഇക്കാര്യം പങ്കുവെച്ചത്.

രാഷ്ട്രീയത്തില്‍ പുരുഷമേധാവിത്തമാണ് കൂടുതല്‍. ഇവിടെ സ്ത്രീകള്‍ ഉയര്‍ന്ന് വരുന്നത് വെല്ലുവിളി നിറഞ്ഞ ഒന്നു തന്നെയാണ്. എം.പി ആയിട്ടു കൂടി അസം ഖാന്‍ എന്നെ ഉപദ്രവിച്ചു കൊണ്ടിരുന്നു.

തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച സമയത്താണ് എനിക്കു നേരെ ആസിഡ് ആക്രമണ ഭീഷണി ഉണ്ടായത്. ഇക്കാര്യം അമ്മയോട് പോലും പറഞ്ഞിരുന്നില്ല.

എന്നാല്‍ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ഒരിക്കല്‍പ്പോലും തിരികെ വരുമെന്ന് അമ്മയോട് വാഗ്ദാനം ചെയ്തിരുന്നില്ലെന്ന് ജയപ്രദ പറഞ്ഞു.

ഈ സമയങ്ങളില്‍ തന്റെ ഒപ്പം നിന്നത് സമാജ്വാദി പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറിയും എം.പിയുമായ അമര്‍ സിങ് മാത്രമാണ്. എന്നാല്‍ ആ സൗഹൃദം ചിലര്‍ വളച്ചൊടിച്ചു.

ഇതിനിടെ എന്റെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. ഈ സമയം അമര്‍ സിങ് ആശുപത്രിയിലായിരുന്നു. അപ്പോള്‍ ആത്മഹത്യയെക്കുറിച്ച് പോലും ഞാന്‍ ചിന്തിച്ചിരുന്നു. ജീവിതം തന്നെ മടുത്തിരുന്നു.

ഞാന്‍ കരഞ്ഞപ്പോള്‍ ആരും എനിക്കൊപ്പം നിന്നില്ല. ആശുപത്രിയില്‍നിന്ന് പുറത്ത് വന്ന അമര്‍ സിങ് ജി എനിക്കൊപ്പം നിന്നു. അങ്ങനെയുള്ള അദ്ദേഹത്തെ ഗോഡ് ഫാദര്‍ എന്നല്ലാതെ എന്താണ് ഞാന്‍ വിശേഷിപ്പിക്കുക.

അദ്ദേഹത്തിന്റെ കയ്യില്‍ ഞാന്‍ രാഖി കെട്ടിയാലും ഞങ്ങള്‍ക്കെതിരായ പ്രചാരങ്ങള്‍ അവസാനിക്കുകയില്ല. പക്ഷെ ആരെന്ത് പറഞ്ഞാലും ഞാനത് കാര്യമാക്കുന്നില്ലെന്നും ജയപ്രദ പറഞ്ഞു

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment