നടന്‍ സത്യനായി ജയസൂര്യ വെള്ളിത്തിരയിലേക്ക്; പുതിയ ലുക്ക് കണ്ട് കൈയ്യടിച്ച് ആരാധകര്‍

നടന്‍ സത്യനായി ജയസൂര്യ വെള്ളിത്തിരയിലേക്ക്; പുതിയ ലുക്ക് കണ്ട് കൈയ്യടിച്ച് ആരാധകര്‍

മലയാളത്തിന്റെ അനശ്വര നടന്‍ സത്യന്റെ ജീവിതകഥ ഇനി വെള്ളിത്തിരയിലേക്ക്. ജയസൂര്യയാണ് ചിത്രത്തില്‍ സത്യമായി വേഷമിടുന്നത്. ജയസൂര്യ തന്നെയാണ് ഈ കാര്യം സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിച്ചത്. മികച്ച നടനെ അഭിനയിക്കുന്നതില്‍ അതിയായ സന്തോഷത്തിലാണ് താരം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘സന്തോഷത്തോടെ,അഭിമാനത്തോടെ,ഒരു കാര്യം അറിയിക്കട്ടെ സത്യന്‍ മാഷ് -ന്റെ ജീവിതം സിനിമയാകുന്നു.എനിക്കാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഭാഗ്യം കൈവന്നിരിക്കുന്നത്. ‘രതീഷ് രഘു നന്ദന്‍’ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ബി.ടി അനില്‍ കുമാര്‍ ,കെ .ജി സന്തോഷ് തുടങ്ങിയവരാണ് രചന നിര്‍വഹിക്കുന്നത് .എന്റെ സുഹൃത്ത് വിജയ് ബാബു-വിന്റെ നിര്‍മാണ കമ്പനി ആയ ‘ FRIDAY FILM HOUSE’ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. കൂടുതല്‍ വിശേഷങ്ങള്‍ പിന്നീട് പറയാം. എല്ലാവരുടെയും പ്രാര്‍ഥനകള്‍ പ്രതീക്ഷിച്ചുകൊണ്ട് ..സ്വന്തം ജയസൂര്യ.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*