സഹദേവനെ ചിത്രത്തില്‍ നിന്നൊഴിവാക്കിയതിനെ കുറിച്ച് തുറന്നു പറഞ്ഞ് സംവിധായകന്‍

സഹദേവനെ ചിത്രത്തില്‍ നിന്നൊഴിവാക്കിയതിനെ കുറിച്ച് തുറന്നു പറഞ്ഞ് സംവിധായകന്‍

മികച്ച പ്രേക്ഷക സ്വീകാര്യതയോടെ മുന്നേറുമ്പോഴും ദൃശ്യം 2 സിനിമയെ കുറിച്ച് പല തരത്തിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ദൃശ്യത്തിലെ മിക്ക കഥാപാത്രങ്ങളും ദൃശ്യം 2-ല്‍ ഉണ്ടായിരുന്നുവെങ്കിലും കലാഭവന്‍ ഷാജോണിന്റെ സഹദേവന്‍ എന്ന കഥാപാത്രം ചിത്രത്തിലുണ്ടായിരുന്നില്ല.

സഹദേവന്‍ എന്ന കഥാപാത്രം എന്തുകൊണ്ട് രണ്ടാം ഭാഗത്തില്‍ ഇല്ലായെന്ന പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടിയുമായി ചിത്രത്തിന്റെ സംവിധായകന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

‘രണ്ട് രീതിയിലേ സഹദേവനെ രണ്ടാം ഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കൂ. ഒന്നാമത്തേത് പൊലീസുകാരനായിട്ട് തന്നെ കൊണ്ടുവരിക. പക്ഷെ യുക്തിയ്ക്കനുസരിച്ച് ചിന്തിച്ചാല്‍ അന്ന് ആ പെണ്‍കുട്ടിയെ തല്ലിയത് വലിയ ഇഷ്യൂ ആയപ്പോഴാണ് പുള്ളിക്ക് സസ്പെന്‍ഷന്‍ ലഭിച്ചത്.

വീണ്ടും ഒരു അന്വേഷണം നടക്കുമ്പോള്‍ ആ പൊലീസുകാരനെ ടീമിലേയ്ക്ക് പൊലീസുകാര്‍ കൊണ്ടുവരില്ല. കാരണം ഇതെന്താണെന്ന് ജനങ്ങളും മാധ്യമങ്ങളുമടക്കം ചോദിക്കും. അതുകൊണ്ടുതന്നെ അങ്ങനെ കൊണ്ടുവരാന്‍ സാധിക്കില്ലെന്ന് ജീത്തു ജോസഫ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

മറ്റൊരു സാധ്യത പുള്ളിക്ക് വ്യക്തിപരമായി വരാം. എന്നാല്‍ അതിനൊരു പ്രത്യേക ട്രാക്ക് വേണം. അങ്ങനെയാവുമ്പോള്‍ സിനിമ ഈ ട്രാക്കില്‍ നിന്നും അപ്പുറത്തെ ട്രാക്കിലേക്ക് മാറും. ജീത്തു ജോസഫ് പറഞ്ഞു. ആ ട്രാക്കില്‍ ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകാത്തതിന്റെ കാരണവും അദ്ദേഹം വിശദീകരിച്ചു.

ആ ട്രാക്കിലായിരുന്നു ചിത്രത്തിന്റെ സഞ്ചാരമെങ്കില്‍ ജോര്‍ജ്ജുകുട്ടി പോരടിക്കുന്നത് ജോലി പോയ ഒരു സാധാരണ പൊലീസുകാരനോട് ആയിപ്പോവും. പക്ഷെ ഇവിടെ ജോര്‍ജ്ജുകുട്ടി ഫൈറ്റ് ചെയ്യുന്നത് പൊലീസ് ഡിപ്പാര്‍ട്ട്മെന്റിനും സിസ്റ്റത്തിനും എതിരെയാണ്. ഇതാണ് കുറച്ചൂകൂടെ പവര്‍ഫുള്‍ എന്നു തോന്നി’ എന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*