ഇനി ജീവനക്കാര്‍ക്ക് ഇരുന്ന് ജോലി ചെയ്യാം ; നിയമ ഭേദഗതിക്ക് അംഗീകാരം
ഇനി ജീവനക്കാര്‍ക്ക് ഇരുന്ന് ജോലി ചെയ്യാം ; നിയമ ഭേദഗതിക്ക് അംഗീകാരം
ഇനി ജീവനക്കാര്‍ക്ക് ഇരുന്ന് ജോലി ചെയ്യാം. തുണിക്കടകളിലും മറ്റ് സ്ഥാപനങ്ങളിലും ജീവനക്കാര്‍ നിന്ന് ജോലി ചെയ്യുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായിരുന്നു. ഇത് സംബധിച്ച് കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്മന്റെ് നിയമത്തില്‍ ഭേദഗതി വരുത്തി. നിയമ ഭേദഗതിക്ക് മത്രിസഭ അംഗീകാരം നല്‍കി.
കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്മന്റെ് നിയമത്തിന് കീഴില്‍ വരുന്ന എല്ലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. ജീവനക്കാര്‍ക്ക് ഇടവേളകളില്‍ ഇരിക്കാനുള്ള സൗകര്യം ഒരുക്കണമെന്നാണ് പുതിയ ഭേദഗതിയില്‍ ഉള്ളത്. ഇത് കൂടാതെ വനിതാ ജീവനക്കാര്‍ക്ക് എതിരെയുള്ള ലൈംഗീക അതിക്രമങ്ങള്‍ തടയുന്നതിനുള്ള വ്യവസ്ഥകളും പുതുക്കിയ ഭേദഗതിയിലുണ്ടെന്നു തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
കൂടാതെ ഈ നിയമത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം അവധി നല്‍കണമെന്ന വ്യവസ്ഥയും ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ ഏതു ദിവസം അവധി നല്‍കണമെന്നത് കടയുടമയ്ക്ക് തീരുമാനിക്കാം. ജീവനക്കാര്‍ വര്‍ഷങ്ങളായി ഈ ആവശ്യം ഉന്നയിച്ച് സമരത്തിലായിരുന്നു.
ദീര്‍ഘകാലമായി വനിതാ ജീവനക്കാരുടെ ആവശ്യമായിരുന്നു ജോലിക്കിടയില്‍ ഇരിക്കാനുള്ള സൗകര്യം ഒരുക്കണമേന്നുള്ളത്. ഈ നിയമ ഭേദഗതിയിലൂടെ ഇവരുടെ ഏറെ നാളത്തെ ആവശ്യത്തിനു അംഗീകാരം ലഭിച്ചിരിക്കുകയാണ്. പുതിയ ഭേദഗതി ഉള്‍പ്പടെ ഉള്ള നിയമ ലംഘനങ്ങള്‍ക്ക് ഉള്ള പിഴയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
Leave a Reply