ജീവിതത്തെക്കുറിച്ച് വാചാലനായി ലോകസമ്പന്നനും ആമസോണ്‍ മേധാവിയുമായ ജെഫ് ബെസോസ്

ജീവിതത്തെക്കുറിച്ച് വാചാലനായി ലോകസമ്പന്നനും ആമസോണ്‍ മേധാവിയുമായ ജെഫ് ബെസോസ്

സാന്‍ഫ്രാന്‍സിസ്കോ: ജീവിതത്തെക്കുറിച്ച് വാചാലനായി ജെഫി ബെസോസ്. പിതാവിനെ മനക്കരുത്ത് പ്രചോദനമായെന്ന് ലോകസമ്പന്നനും ആമസോണ്‍ മേധാവിയുമായ ജെഫ് ബെസോസ്.

16-ാം വയസ്സില്‍ ക്യൂബയില്‍ നിന്ന് യു എസിലെത്തിയ പിതാവിന്‍റെ നിശ്ചയദാര്‍ഢ്യവും ശുഭാപ്തി വിശ്വാസവുമാണ് ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ കാരണമായതെന്നും ബെസോസ് കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയാണ് ജെഫ് ബെസോസ് പിതാവായ മൈക്ക് ബെസോസിനെ അനുസ്മരിച്ചത്.

എന്നാൽ ‘1962-ല്‍ തനിച്ച് യുഎസിലെത്തിയ മൈക്ക് ബെസോസിന് ഇംഗ്ലീഷ് ഭാഷ വളരെ കുറച്ച് മാത്രമെ അറിയാമായിരുന്നുള്ളൂ. പക്ഷേ ഭാഷയിലെ പ്രശ്നങ്ങള്‍ ഒന്നും തന്നെ അദ്ദേഹത്തിന്‍റെ അമേരിക്കന്‍ സ്വപ്നത്തിന് തടസ്സമായില്ല’-

ജെഫ് ബെസോസ് പറഞ്ഞു. ആളുകള്‍ എങ്ങനെയാണ് പരസ്പരം സഹായിക്കുന്നതെന്ന് എന്‍റെ പിതാവിന്‍റെ യുഎസ് യാത്ര വെളിപ്പെടുത്തുന്നു. സ്റ്റാച്യൂ ആഫ് ലിബര്‍ട്ടിയിലെ പുതിയ മ്യൂസിയം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ അദ്ദേഹത്തെ ഓര്‍ക്കുവാന്‍ സാധിച്ചു- ജെഫ് ട്വിറ്ററില്‍ കുറിച്ചു. പിതാവിനെ അനുസ്മരിച്ച് സംസാരിക്കുന്നതിന്‍റെ വീഡിയോയും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു.

ഇന്ന് ആ​ഗോളസമ്പന്നനായ ജെഫ് ബെസോസിന്‍റെ വളര്‍ത്തച്ഛനാണ് മൈക്ക് ബെസോസ്. ജെഫിന് നാല് വയസ്സുള്ളപ്പോഴാണ് അദ്ദേഹത്തിന്‍റെ അമ്മ മൈക്ക് ബെസോസിനെ വിവാഹം ചെയ്യുന്നത്. ഫോബ്സിന്‍റെ ഈ വർഷത്തെ ആഗോള ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ജെഫ് ബെസോസ് ആണ് ഒന്നാം സ്ഥാനത്ത്. 13,100 കോടി ഡോളറിന്‍റെ ആസ്തിയാണ് ജെഫ് ബെസോസ്സിനുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*