ജെല്ലിക്കെട്ട് മത്സരങ്ങളില്‍ രണ്ടുപേര്‍ കാളയുടെ കുത്തേറ്റു മരിച്ചു

പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ നടന്ന ജെല്ലിക്കെട്ട് മത്സരങ്ങളില്‍ രണ്ടുപേര്‍ കാളയുടെ കുത്തേറ്റു മരിച്ചു. മധുരയിലെ അളങ്കാനല്ലൂരിലും ആവണിയാപുരത്തുമാണ് അപകടമുണ്ടായത്. സംസ്ഥാനത്താകമാനം 250 പേര്‍ക്കാണ് ജല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് പരിക്കേറ്റിട്ടുള്ളത്.
അളങ്കാനല്ലൂരില്‍ നടന്ന ജല്ലിക്കെട്ടിനിടെയാണ് ചോഴവന്താന്‍ സ്വദേശിയും നിയമവിദ്യാര്‍ഥിയുമായ ശ്രീധര്‍ മരിച്ചത്. സുഹൃത്തിനൊപ്പം ജല്ലിക്കെട്ടില്‍ പങ്കെടുക്കുന്നതിനിടെ ശ്രീധറിന് കാളയുടെ കുത്തേറ്റു. പരിക്കേറ്റയുടന്‍ ശ്രീധറിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു. ശ്രീധറിന്റെ സുഹൃത്തിനെയും സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട് തിരുച്ചി ജില്ലയിലെ അവണിയാപുരത്തെ അവരഗാഡ് ഗ്രാമത്തില്‍ നടന്ന ജല്ലിക്കെട്ടിനിടെയാണ് പുതുകോട്ടെ സ്വദേശിയും കാളകളുടെ ഉടമയുമായ പളനിയാണ്ടി കാളയുടെ കുത്തേറ്റ് മരിച്ചത്. കാളയെ മെരുക്കി എടുക്കുന്നതിനിടെ മറ്റൊരു കാള ഓടിവന്ന് പളനിയാണ്ടിയെ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു.

ഇയാളെ ആശുപത്രിയില്‍ എത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. ഇതോടെ ജല്ലിക്കെട്ടിനിടെ തമിഴ്‌നാട്ടില്‍ മരിക്കുന്നവരുടെ എണ്ണം മൂന്നായി. മധുരയില്‍ നടന്ന ജല്ലിക്കെട്ടില്‍ മത്സരത്തില്‍ പങ്കെടുക്കാനെത്തിയ 18 പേര്‍, 10 ഉടമകള്‍, എട്ട് നാട്ടുകാര്‍ തുടങ്ങി 36 പേര്‍ക്കാണ് കാളയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇതില്‍ പലരുടെയും നില ഗുരുതരമാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*