ജെസ്ന ജീവിച്ചിരിപ്പുണ്ട് ? ഉടന്‍ കണ്ടെത്തുമെന്ന് പോലീസ്
ജെസ്ന ജീവിച്ചിരിപ്പുണ്ട് ? ഉടന്‍ കണ്ടെത്തുമെന്ന് പോലീസ് ; അന്വേഷണം പുതിയ വഴിത്തിരിവിൽ
കഴിഞ്ഞ കുറച്ചു നാളുകളായി ജസ്ന തിരോധാനത്തിന്റെ തെളിവ് അന്വേഷിച്ചു കുഴയുകയാണ് പോലീസ്.ജെസ്ന ജീവനോടെ ഉണ്ടെന്നും അതല്ല മരിച്ചു എന്നുമുള്ള അഭ്യൂഹങ്ങൾക്കിടെ പെൺകുട്ടി ജിവനോടെയുണ്ടെന്നും 10 ദിവസത്തിനുള്ളിൽനുള്ളിൽ ജസ്നയെ കണ്ടെത്തുമെന്നും ഉറപ്പിച്ചു പോലീസ്.
ജെസ്ന ജീവനോടെ ഉണ്ടെന്ന് വെളിപ്പെടുത്തുന്ന നിരവധി തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്.മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം കൂടുതൽ തെളിവുകൾ ഒന്നും ലഭിച്ചില്ലെങ്കിലും മറ്റൊരു ഫോൺ കൂടി ജെസ്ന ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കാണാതായ ദിവസം എടുക്കാതിരുന്ന ഫോണിനു പകരം ഇതാവാം കയ്യിൽ കരുതിയത് എന്ന നിഗമനത്തിലാണ് പോലീസ്.
അതേസമയം മുണ്ടക്കയത്തെ സിസിടിവിയില്‍ നിന്ന് പോലീസ് കണ്ടെത്തിയ ദൃശ്യങ്ങള്‍ ജസ്നയുടേത് തന്നെയെന്ന് ഉറപ്പിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്.ലഭ്യമാകുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ പലതും ബോധപൂർവം നടത്തിയതാണോ എന്നും സംശയിക്കുന്നുണ്ട്.സ്ഥിരം ഉപയോഗിക്കുന്ന ഫോണ്‍ വീട്ടില്‍ തന്നെ ഉപേക്ഷിച്ചത് ഇതിന് ആക്കം കൂട്ടുന്നു.
അതിനിടെ സൈബര്‍ സെല്‍ പരിശോധനയില്‍ കണ്ടെത്തിയ ഫോണ്‍ കോളുകള്‍ ചിലത് കര്‍ണാടകയില്‍ നിന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം വീണ്ടും കർണാടകയിൽ എത്തിയിട്ടുണ്ട്.കർണാടകയിൽ ചിലയിടങ്ങളിൽ ജസ്നയെ കണ്ടതായി തിരുവല്ല ഡിവൈഎസ്പി ക്ക് സന്ദേശം ലഭിച്ചിരുന്നു.ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന.
Leave a Reply