ഒരു വര്‍ഷത്തിനിടെ ആയിരത്തിലേറെ തവണ വിളിച്ചിരുന്നു; ജസ്‌നയുടെ ആണ്‍സുഹൃത്തിന് പിന്നാലെ പൊലീസ്

ഒരു വര്‍ഷത്തിനിടെ ആയിരത്തിലേറെ തവണ വിളിച്ചിരുന്നു; ജസ്‌നയുടെ ആണ്‍സുഹൃത്തിന് പിന്നാലെ പൊലീസ്…വീട്ടില്‍ നിന്നും രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍ കണ്ടെത്തി

ജസ്‌നയെന്ന കോളേജ് വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് നൂറ് ദിവസങ്ങള്‍ക്ക് മുകളിലായി. കഴിച്ച മാര്‍ച്ച് 22 ന് വീട്ടില്‍ നിന്നറങ്ങിയ ജസ്‌ന അപ്രത്യക്ഷമാകുകയായിരുന്നു. ജസ്‌നയ്ക്കായി പോലീസ് പലയിടങ്ങളിലും അന്വേഷിച്ചെത്തി. എന്നാല്‍ യാതൊരു തുമ്പും ലഭിച്ചില്ല. ഇപ്പോഴും പ്രതീക്ഷ കൈവിടാതെ അരിച്ച് പെറുക്കുകയാണ് പൊലീസ്.
[the_ad id=”710″]
ഇതിനിടയില്‍ ജസ്‌നയുടെ തിരോധാനം സംബന്ധിച്ച് നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി പോലീസ്. ജസ്‌നയുടെ ആണ്‍സുഹൃത്തിന് ജസ്‌നയുടെ തിരോധാനവുമായി ബന്ധമുണ്ടെന്ന സംശയമാണ് പോലീസ് ഉയര്‍ത്തുന്നത്. ഇയാള്‍ക്ക് ജസ്‌നയുടെ തിരോധാനത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് കണക്കാക്കുന്നത്.
അന്വേഷണത്തില്‍ ഒരു വര്‍ഷത്തിനിടെ ആയിരത്തിലേറെ തവണ സുഹൃത്ത് ജസ്‌നയെ വിളിച്ചിരുന്നതായും ജസ്‌ന അവസാനമായി സന്ദേശം അയച്ചിരുന്നത് ഇയാള്‍ക്കായിരുന്നെന്നും പോലീസ് പറയുന്നു. അതേസമയം ചോദ്യം ചെയ്യലിനോട് ഇയാള്‍ ഇതുവരെ സഹകരിച്ചിട്ടില്ലെന്നാണ് വിവരം. അന്വേഷണ സംഘം നിരവധി തവണ ഇയാളെ ചോദ്യം ചെയ്‌തെങ്കിലും ഒന്നും വിട്ട് സംസാരിക്കാന്‍ ഇയാള്‍ തയ്യാറായിട്ടില്ല.

ജസ്‌ന എവിടെ പോയെന്ന് തനിക്ക് അറിയില്ലെന്ന് തന്നെയാണ് ഇയാള്‍ പോലീസിനോട് ആവര്‍ത്തിക്കുന്നത്. ജസ്‌നയെ കാണാതായതിന് പിറ്റേ ദിവസം ഇയാള്‍ പരുന്തുംപാറയില്‍ പോയിരുന്നെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മുക്കൂട്ടുതറയില്‍ നിന്ന് വളരെ അടുത്താണ് പരുന്തും പാറ. യുവാവിനൊപ്പം ജസ്‌ന മുന്‍പും ഇവിടെ പോയിട്ടുണ്ടത്രേ.
അതിനാല്‍ യുവാവിന് ജസ്‌നയുടെ തിരോധാനത്തില്‍ പങ്കുണ്ടെന്ന് പോലീസ് ഉറപ്പിക്കുന്നു. അതിനിടെ ജസ്‌നയുടെ വീട്ടില്‍ നിന്നും രക്തം പുരണ്ട വസ്ത്രങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതോടെ ജസ്‌നയെ അപായപ്പെടുത്തിയോ എന്ന സാധ്യതയുടെ തള്ളികളയാനാകില്ലെന്ന് പോലീസ് പറയുന്നു.
[the_ad id=”711″]
എന്നാല്‍ യുവാവ് ഒന്നും വിട്ട് പറയാത്ത സാഹചര്യത്തില്‍ ഇയാളെ നുണപരിശോധയനയക്ക് വിധേയനക്കാനാണ് പോലീസ് തിരുമാനം. ഒരാളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെങ്കില്‍ അയാളുടെ കൂടി സമ്മതം ആവശ്യമാണെന്നാണ് ചട്ടം. അതുകൊണ്ട് തന്നെ യുവാവ് വിസമ്മതിച്ചാല്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാനാണ് പോലീസ് തിരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*