സാമ്പത്തിക പ്രതിസന്ധി: ജെറ്റ് എയര്‍വെയ്സ് സര്‍വീസുകള്‍ നിര്‍ത്തുന്നു
സാമ്പത്തിക പ്രതിസന്ധി: ജെറ്റ് എയര്‍വെയ്സ് സര്‍വീസുകള്‍ നിര്‍ത്തുന്നു

അടിയന്തരമായി ഫണ്ട് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയര്‍വെയ്സ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തുന്നു. ഇക്കാര്യം സംബന്ധിച്ചു തീരുമാനമെടുത്തത് മുംബൈയില്‍ ചേര്‍ന്ന യോഗത്തിലാണെന്നാണ് സൂചന.
ജെറ്റ് എയര്‍വേയ്സിനു നല്‍കാമെന്നു പറഞ്ഞിരുന്ന 1500 കോടി രൂപ ബാങ്കുകളും വായ്പാ സ്ഥാപനങ്ങളും നല്കാന് തയാറല്ലെന്ന് അറിയിച്ചിരുന്നു. അതോടൊപ്പം ജെറ്റ് എയര്‍വെയ്സിന്റെ ഷെയര്‍ വാങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് മുന്‍ ചെയര്മാന് നരേഷ് ഗോയല്‍ പിന്മാറി.
ലേലത്തില്‍ നിന്ന് പിന്മാറാന് ഗോയല്‍ തയാറായില്ലെങ്കില്‍ എത്തിഹാദ് അടക്കമുള്ളര്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണിത്. എന്നാല്‍ സര്‍വീസുകള്‍ നിര്‍ത്തുന്നതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
ജെറ്റ് എയര്‍വെയ്സില്‍ പൈലറ്റുമാരും എന്‍ജിനീയര്‍മാരും മൂന്നു മാസമായി ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് പണിമുടക്കിയിരുന്നു. 123 വിമാനങ്ങളുണ്ടായിരുന്ന ജെറ്റ് എയര്‍വെയ്സ് 8000 കോടിയോളം രൂപയുടെ നഷ്ടത്തെ തുടര്‍ന്ന് ഏഴു വിമാനങ്ങളിലേക്ക് സര്‍വീസ് ചുരുക്കിയിരുന്നു.
- നോട്ട് നിരോധന വാർത്ത; സാമ്പത്തിക കേരളത്തെ ഞെട്ടിച്ചു
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
Leave a Reply
You must be logged in to post a comment.