ചികിത്സിക്കാന്‍ പണമില്ല: ജെറ്റ് എയര്‍വേസ് ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

ചികിത്സിക്കാന്‍ പണമില്ല: ജെറ്റ് എയര്‍വേസ് ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

ജെറ്റ് എയര്‍വേസ് ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. രോഗവും കടബാധ്യതയും മൂലം ഡിപ്രഷനിലായിരുന്നു ജെറ്റ് എയര്‍വേസിലെ മുതിര്‍ന്ന ടെക്‌നീഷനായ ഷൈലഷേ സിംഗ്.

മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയിലാണ് സംഭവം. വെള്ളിയാഴ്ച നാല് നില കെട്ടിടത്തിന്റെ ടെറസില്‍ നിന്നും ഇയാള്‍ താഴേയ്ക്ക് ചാടുകയായിരുന്നു.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍വ്വീസ് പൂര്‍ണ്ണമായും നിര്‍ത്തിവെച്ച ജെറ്റ് എയര്‍വേസ് നാല് മാസത്തോളമായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിരുന്നില്ല.

ക്യാന്‍സര്‍ രോഗബാധിതനായ ഷൈലേഷ് കീമോതെറാപ്പി ചെയ്തുവരികയായിരുന്നു. ഇയാള്‍ക്ക് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ണ്ടായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. ഷൈലേഷിന്റെ മകനും ജെറ്റ് എയര്‍വേസിലാണ് ജോലി ചെയ്തിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply